അങ്ങാടിപ്പുറം- വളാഞ്ചേരി റോഡിലെ ദുരിതയാത്രക്ക് ഇനിയും അറുതിയായില്ല

Share to



Perinthalmanna Radio
Date: 08-04-2024

പെരിന്തൽമണ്ണ: അങ്ങാടിപ്പുറം- വളാഞ്ചേരി റോഡിലെ പാടെ തകർന്ന മാലാപറമ്പ് മുതൽ വെങ്ങാട് വരെയുള്ള ഭാഗത്ത് യാത്ര ദുഷ്കരമായി. തകർന്നു കിടന്ന റോഡിൽ ഒട്ടേറെ സമരങ്ങൾക്ക് ഒടുവിലാണ് അങ്ങാടിപ്പുറം മുതൽ മാലാപറമ്പ് ജാറം വരെയുള്ള ഭാഗത്ത് നവീകരണം പൂർത്തിയാക്കിയത്.

എന്നാൽ അതിനു ശേഷമുള്ള ഭാഗം പാടെ തകർന്ന നിലയിലായതിനാൽ ഇത് വേണ്ടത്ര പ്രയോജനം ചെയ്യുന്നില്ല ഈ മേഖല കുണ്ടും കുഴിയും കിടങ്ങുമായി കിടക്കുകയാണ്. വിവിധ ആശുപ്രതികളിലേക്കുള്ള ആംബുലൻസുകൾ ഉൾപ്പെടെ നൂറു കണക്കിന് വാഹനങ്ങളാണ് ഇതു വഴി ദിവസവും ഇഴഞ്ഞിഴഞ്ഞ് കടന്നു പോകുന്നത്. അപകട ഭീഷണിയിലാണ് ഇതു വഴിയുള്ള യാത്ര. ദിനേന എന്നോണമാണ് ഇവിടെ വാഹന അപകടങ്ങൾ.

ഈ റോഡ് കടന്നു കിട്ടുമ്പോഴേക്കും വാഹനങ്ങളും രോഗികളുമെല്ലാം ഒരു വഴിക്കാകുമെന്നതാണ് സ്‌ഥിതി. റോഡിന്റെ നവീകരണത്തിനു വേണ്ടി നടന്ന സമരങ്ങൾക്ക് ടുവിൽ ഈ ഭാഗം നവീകരിക്കുന്നതിന് 2 ഘട്ടങ്ങളിലായി 12 കോടി രൂപയുടെ അനുമതിയായിട്ടുണ്ട്.

എന്നാൽ ഇതിന്റെ ടെൻഡർ നടപടികൾക്കും മറ്റ് സാങ്കേതിക നടപടി ക്രമങ്ങളും പൂർത്തിയാക്കാൻ ലോക്സഭാ തിരഞ്ഞെടുപ്പ് കഴിയേണ്ടതുണ്ട്. അതേ സമയം റോഡിലെ താൽക്കാലിക കുഴിയടയ്ക്കലിന് തുക അനുവദിച്ചിരുന്നു. ഒരു ദിവസം മാത്രം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് റോഡിന്റെ മാലാപറമ്പ് ഭാഗം വെട്ടിപ്പൊളിച്ച ശേഷം ഈ പണിയും അവസാനിപ്പിച്ചു. ഒട്ടേറെ പേരാണ് ഇവിടെ അപകടത്തിൽ പെടുന്നത്.

അങ്ങാടിപ്പുറത്തും വളാഞ്ചേരിയിലുമായി രണ്ട് ദേശീയ പാതകളെ ബന്ധിപ്പിക്കുന്ന ഏറെ പ്രധാനപ്പെട്ട റോഡാണിത്. റോഡിലെ കുഴിയടയ്ക്കാൻ എങ്കിലും അധികൃതരുടെ ഭാഗത്ത് നിന്ന് അടിയന്തര നടപടി സ്വീകരിക്കണം എന്നതാണ് ആവശ്യം.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/JFl6Cge5q6nBts9kivlIus
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *