
Perinthalmanna Radio
Date: 08-04-2024
മലപ്പുറം : അറ്റകുറ്റ പണികളുമായി ബന്ധപ്പെട്ട് വാട്ടർ അതോറിറ്റിയിലെ കരാറുകാർ നടത്തി വന്നിരുന്ന പണിമുടക്ക് പിൻവലിച്ചു. സമരം അവസാനിപ്പിച്ചതായി കേരള ഗവ. കോൺട്രാക്ടേഴ്സ് ഫെഡറേഷൻ ജില്ലാ സെക്രട്ടറി അബ്ബാസ് കുറ്റിപ്പുളിയൻ, പ്രസിഡന്റ് എൻ.വി. കുഞ്ഞഹമ്മദ്, കെ. സുരേഷ്, വി. ഉണ്ണികൃഷ്ണൻ, ജോൺ ജോർജ് തുടങ്ങിയവർ അറിയിച്ചു.
ജിയോ ടാഗിങ്ങുമായി ബന്ധപ്പെട്ട് കരാറുകാർക്കുണ്ടാകുന്ന പ്രയാസങ്ങൾ ദൂരീകരിക്കാമെന്നും കരാറുകാർക്കുകൂടി പരിശോധിക്കാവുന്നതരത്തിൽ സോഫ്‌റ്റ്‌വേർ പരിഷ്‌കരിക്കാമെന്നും തീരുമാനമായതായി അവർ അറിയിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/JFl6Cge5q6nBts9kivlIus
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
