എട്ടാം ക്ലാസ് വാര്‍ഷിക പരീക്ഷയില്‍ തോല്‍വി 21.67 ശതമാനം; 25 മുതല്‍ പുനഃപരീക്ഷ

Share to

Perinthalmanna Radio
Date: 08-04-2025

എട്ടാം ക്ലാസ് വാർഷിക പരീക്ഷയില്‍ ആദ്യമായി വിഷയ മിനിമം ഏർപ്പെടുത്തിയപ്പോള്‍ പരാജയപ്പെട്ടത് 21.67 ശതമാനം പേർ.

ഏതെങ്കിലും വിഷയത്തില്‍ സബ്ജക്‌ട് മിനിമം നേടാത്തവരാണ് ക്ലാസ് കയറ്റത്തിന് യോഗ്യരല്ലാത്തവർ. വാർഷിക പരീക്ഷ എഴുതിയ 3,98,181 വിദ്യാർഥികളില്‍ ഒരു വിഷയത്തിലെങ്കിലും പരാജയപ്പെട്ടവർ (ഇ ഗ്രേഡ്) 86,309 ആണ്. ഒരു വിഷയത്തിലും വിജയിക്കാത്തവരുടെ എണ്ണം 5516 ആണ്. ഇത് പരീക്ഷ എഴുതിയ കുട്ടികളുടെ 1.30 ശതമാനമാണ്.

കൂടുതല്‍ കുട്ടികള്‍ പരാജയപ്പെട്ടത് ഹിന്ദിയിലാണ്. എഴുത്തു പരീക്ഷയില്‍ ഓരോ വിഷയത്തിലും 30 ശതമാനം മാർക്ക് നേടാത്തവരാണ് ക്ലാസ് കയറ്റത്തിന് യോഗ്യരല്ലാത്തവർ. ഈ വിദ്യാർഥികളുടെ വിവരങ്ങള്‍ സ്കൂളുകള്‍ രക്ഷാകർത്താക്കളെ അറിയിക്കുകയും ഈ കുട്ടികള്‍ക്കായി ചൊവ്വാഴ്ച മുതല്‍ ഈ മാസം 24 വരെ അധിക പിന്തുണ ക്ലാസുകള്‍ നടത്താനും തീരുമാനിച്ചിട്ടുണ്ട്.

ക്ലാസുകള്‍ രാവിലെ 9.30 മുതല്‍ 12.30 വരെ ആയിരിക്കും. നിശ്ചിതമാർക്ക് നേടാത്ത വിഷയത്തില്‍ /വിഷയങ്ങളില്‍ മാത്രം വിദ്യാർഥികള്‍ അധിക പിന്തുണ ക്ലാസുകളില്‍ പങ്കെടുത്താല്‍ മതിയാകും. ഏപ്രില്‍ 25 മുതല്‍ 28 വരെ പുനഃപരീക്ഷയും ഏപ്രില്‍ 30ന് ഫലപ്രഖ്യാപനവും നടത്തും. ഓരോ ജില്ലയിലും പിന്തുണ ക്ലാസുകള്‍ നിരീക്ഷിക്കുന്നതിന് ഉദ്യോഗസ്ഥരെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് പൊതു വിദ്യാഭ്യാസ ഡയറക്ടർ പുറപ്പെടുവിച്ചു.

ഓരോ വിദ്യാലയത്തിലെയും സാഹചര്യം പരിഗണിച്ച്‌ അവിടത്തെ അധ്യാപകരുടെയും രക്ഷാകർത്താക്കളുടെയും ജനപ്രതിനിധികളുടെയും സഹകരണത്തോടെയാണ് ക്ലാസുകള്‍ നടത്തുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/J7NWdxCLJpk9T56B3gQkSz
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *