പ്ലസ് വൺ പ്രവേശനത്തിന് മെയ് 16 മുതൽ അപേക്ഷിക്കാം; ജൂൺ 24 ന് ക്ലാസുകൾ ആരംഭിക്കും

Share to



Perinthalmanna Radio
Date: 08-05-2024

പ്ലസ് വൺ പ്രവേശനത്തിന് മെയ് 16 മുതൽ അപേക്ഷിക്കാം. അവസാന തീയതി മെയ് 25. ട്രയൽ അലോട്ട്മെൻറ് മെയ് 29 ന് നടക്കും. ആദ്യ അലോട്ട്മെൻറ് ജൂൺ 5 നും രണ്ടാം അലോട്ട്മെൻറ് ജൂൺ 12 നും മൂന്നാം അലോട്ട്മെൻറ് ജൂൺ 19 നും നടക്കും.

ജൂൺ 24 ന് പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കും. മുഖ്യ ഘട്ടത്തിന് ശേഷം സപ്ലിമെൻററി അലോട്ട്മെൻറ് ഉണ്ടാകും. ജൂലൈ 15ന് പ്രവേശന നടപടികൾ അവസാനിക്കുമെന്ന് മന്ത്രി പറഞ്ഞു. ഉപരിപഠനത്തിന് അർഹത നേടിയ എല്ലാവർക്കും പ്രവേശനം ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എസ്.എസ്.എൽ.സി പരീക്ഷ രീതി മാറുന്നു. അടുത്ത വർഷം മുതൽ ഹയർ സെക്കൻഡറിയിലേതുപോലെ മിനിമം മാർക്ക് ഏർപ്പെടുത്തുന്ന കാര്യം ആലോചിക്കുന്നതായി വിദ്യാഭ്യാസ് മന്ത്രി അറിയിച്ചു. വിവിധ മേഖലകളിൽ കൂടിയാലോചനകൾക്ക് ശേഷമാകും അന്തിമ തീരുമാനമെടുക്കുക. വിജയത്തിന് എഴുത്തു പരീക്ഷയിൽ പ്രത്യേകം മാർക്ക് നേടുന്നതാണ് പേപ്പർ മിനിമം രീതി. 40 മാർക്ക് ഉള്ള വിഷയത്തിന് ഏഴുത്തു പരീക്ഷയിൽ 12 മാർക്ക് നേടണം. 80 മാർക്ക് ഉള്ള വിഷയത്തിന് വിജയിക്കണമെങ്കിൽ മിനിമം 24 മാർക്ക് വേണമെന്നാതാണ് രീതി.

എസ്.എസ്.എൽ.സി പരീക്ഷാ ഫലം പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിച്ചു. വിജയ ശതമാനം 99.69%. കഴിഞ്ഞ വർഷത്തേക്കാൾ 0.01 ശതമാനം കുറവ്.ഉന്നത പഠനത്തിന് 4,25,563 പേർ അർഹതനേടി. 71831 പേർ ഫുൾ എ പ്ലസ് നേടി. കഴിഞ്ഞ വർഷത്തേക്കാൾ 3227 ഫുൾ എ പ്ലസ് വർദ്ധിച്ചു. കഴിഞ്ഞ വർഷം 68,804 പേരായിരുന്നു ഫുൾ എ പ്ലസ് നേടിയത്. തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഫലം പ്രഖ്യാപിച്ചത്.

വിജയശതമാനം ഉയർന്ന ജില്ല- കോട്ടയം (99.92 %).വിജയ ശതമാനം കുറഞ്ഞ ജില്ല തിരുവനന്തപുരം (99.08%). വിജയ ശതമാനം ഉയർന്ന വിദ്യാഭ്യാസ ജില്ല പാല (100%). വിജയ ശതമാനം കുറവുള്ള വിദ്യാഭ്യാസ ജില്ല – ആറ്റിങ്ങൽ (99%). ഫുൾ എ പ്ലസ് കൂടുതലുള്ള ജില്ല മലപ്പുറമാണ്. 4934 പേരാണ് ജില്ലയിൽ നിന്ന് എ പ്ലസ് നേടിയത്. കഴിഞ്ഞവർഷം 4856 വിദ്യാർത്ഥികളാണ് മലപ്പുറത്ത് നിന്ന് ഫുൾ എ പ്ലസ് നേടിയത്. കൂടുതൽ കുട്ടികൾ പരീക്ഷ എഴുതിയ സ്കൂൾ PKMMHSS എടരിക്കോടാണ്. 2085കുട്ടികളാണ് ഇവിടെ പരീക്ഷയെഴുതിയത്.
892 ഗവ. സ്കൂളുകൾ നൂറ് ശതമാനം വിജയം നേടി.1139 എയ്ഡഡ് സ്കൂളുകളും, 443 അൺ എയ്ഡഡ് സ്കൂളുകളും നൂറ് ശതമാനം വിജയം നേടി. 100 ശതമാനം വിജയം നേടിയ സ്കൂളുകളുടെ എണ്ണത്തിൽ കുറവുണ്ടായതായി മന്ത്രി പറഞ്ഞു.

https://chat.whatsapp.com/EhRKuwqjHKr32SfYjEBli4

പുനർ മൂല്യ നിർണയത്തിനുള്ള അപേക്ഷ മെയ് 9 മുതൽ സമർപ്പിക്കാം. അവസാന തീയതി മെയ് 15. സേ പരീക്ഷ മെയ് 28 മുതൽ ജൂൺ 6 വരെ നടത്തും. വിജയം നേടിയവരുടെ സർട്ടിഫിക്കറ്റുകൾ ജൂൺ ആദ്യവാരം മുതൽ ഡിജിലോക്കറിൽ ലഭ്യമാകുമെന്നും മന്ത്രി പറഞ്ഞു.

പരീക്ഷകൾ പൂർത്തിയായി 43ാം ദിനമാണ് എസ്.എസ്.എൽ.സി ഫലം പ്രഖ്യാപിച്ചത്. വൈകുന്നേരം നാല് മുതൽ www.prd.kerala.gov.in, www.result.kerala.gov.in, www.examresults.kerala.gov.in, https://sslcexam.kerala.gov.in, www.results.kite.kerala.gov.in, https://pareekshabhavan.kerala.gov.in എന്നീ വെബ്സൈറ്റുകളിലും PRD Live മൊബൈൽ ആപ്പിലും റിസൾട്ടുകൾ ലഭിച്ചു തുടങ്ങും.

99.70 ആയിരുന്നു കഴിഞ്ഞ കൊല്ലത്തെ വിജയശതമാനം. 4,27,105 വിദ്യാർഥികളാണ് ഫലം കാത്തിരിക്കുന്നത്. ഇതിൽ 2,17,525 പേർ ആൺകുട്ടികളും 2,09,580 പേർ പെൺകുട്ടികളുമാണ്.
70 ക്യാമ്പുകളിലായി 10,863 അധ്യാപകരാണ് മൂല്യനിർണ്ണയം നടത്തിയത്. 
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *