ബജറ്റ് വിഹിതം സംസ്ഥാന സർക്കാർ കനിഞ്ഞില്ല; അങ്ങാടിപ്പുറത്തിന് 6 കോടി നഷ്‌ടം

Share to



Perinthalmanna Radio
Date: 08-05-2024

അങ്ങാടിപ്പുറം:  2023–24 സാമ്പത്തിക വർഷത്തിൽ അങ്ങാടിപ്പുറം പഞ്ചായത്തിന് ബജറ്റിലെ വിഹിതം ലഭിക്കാത്തതും ട്രഷറിയിൽ നിന്നു ബിൽ പാസാക്കാതെ തിരികെ നൽകിയതും അടക്കം ആറു കോടിയിലേറെ രൂപ നഷ്‌ടപ്പെട്ടതായി പഞ്ചായത്ത് പ്രസിഡന്റിന്റെ ചുമതലയുള്ള ഷബീർ കറുമുക്കിൽ. ബജറ്റ് പ്രകാരം കിട്ടേണ്ട 4.68 കോടി രൂപയാണ് സംസ്ഥാന സർക്കാർ അനുവദിക്കാത്തതിനാൽ നഷ്‌ടപ്പെട്ടത്.

വികസന ഫണ്ട് ജനറൽ വിഭാഗത്തിൽ 1.06 കോടിയും എസ്‌സിപി ഫണ്ടിനത്തിൽ 22.24 ലക്ഷവും മെയ്ന്റനൻസ് ഗ്രാന്റ് റോഡ് ഇനത്തിൽ 1.68 കോടിയും നോൺ റോഡ് ഇനത്തിൽ 20.46 ലക്ഷവും സിഫ്‌സി ടൈഡ് ഇനത്തിൽ 64.45 ലക്ഷവും ജനറൽ പർപ്പസ് ഫണ്ട് ഇനത്തിൽ 86.49 ലക്ഷം രൂപയും അടങ്ങുന്ന തുകയാണ് നഷ്‌ടപ്പെട്ടത്.

ഇതു കൂടാതെ വിവിധ പദ്ധതികളുടെ ബില്ലുകൾ യഥാസമയം ട്രഷറിയിൽ സമർപ്പിച്ചിട്ടും ബില്ലുകൾ പാസാക്കാതെ മടക്കിയതിലൂടെ 1.66 കോടി രൂപയുടെ പദ്ധതി വിഹിതവും നഷ്‌ടമാകും.

ആയത് അടുത്ത സാമ്പത്തിക വർഷത്തിൽ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഷബീർ കറുമുക്കിലിന്റെ നേതൃത്വത്തിൽ തദ്ദേശ സ്വയംഭരണ മന്ത്രിക്ക് നിവേദനം നൽകി. ഈ തുക ലഭ്യമായില്ലെങ്കിൽ പഞ്ചായത്തിൽ നടത്തേണ്ട വിവിധ വികസന പ്രവൃത്തികൾക്ക് വെല്ലുവിളിയാകുമെന്നും സംസ്ഥാന സർക്കാരിന്റെ ഭാഗത്തു നിന്ന് അനുകൂല നടപടി ഉണ്ടാകണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/EhRKuwqjHKr32SfYjEBli4
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *