സമ്പൂർണ ഭൗമവിവര നഗരസഭയാകുന്നതിന്റെ ഭാഗമായി പെരിന്തൽമണ്ണയിൽ ഡ്രോൺ മാപ്പിങ് പൂർത്തിയായി

Share to

Perinthalmanna Radio
Date: 08-06-2024

പെരിന്തൽമണ്ണ: സമ്പൂർണ ഭൗമവിവര നഗരസഭയാകുന്നതിന്റെ ഭാഗമായി നഗരസഭയിൽ ഡ്രോൺ മാപ്പിങ് പൂർത്തിയായി. നഗരസഭാ പരിധിയിലെ ഭൂമിയിലുള്ള നിർമിതികളുടെയും ജലാശയങ്ങൾ ഉൾപ്പെടെയുള്ള പ്രകൃതി വിഭവങ്ങളുടെയും വിവരങ്ങൾ വിവിധ തരത്തിലുള്ള മാപ്പുകളാക്കി ശേഖരിക്കും.

ഡ്രോൺ മാപ്പിങ്ങിലൂടെയും നേരിട്ടുള്ള വിവര ശേഖരണത്തിലൂടെയും ലഭിക്കുന്ന വിവരങ്ങൾ ക്രോഡീകരിച്ച് ജിയോമാപ്പിങ് നടത്തിയാണ് ഭൗമ വിവരങ്ങളെല്ലാം ഒറ്റ ക്ലിക്കിൽ ലഭിക്കുന്ന സംവിധാനം ഏർപ്പെടുത്തുന്നത്. ജലസ്രോതസ്സുകൾ,സ റോഡുകൾ, കെട്ടിടങ്ങൾ, തെരുവുവിളക്കുകൾ, ശുദ്ധജല പൈപ്പുകൾ, വിദ്യാഭ്യാസ–ആരോഗ്യ സ്ഥാപനങ്ങൾ, കുളങ്ങൾ, തോടുകൾ, കിണറുകൾ, പാലങ്ങൾ എന്നിവയെല്ലാം ഡ്രോൺ ഉപയോഗിച്ച് കണ്ടെത്തി ഓൺലൈൻ ആയി വിവര ശേഖരണം നടത്തും.

കെട്ടിടങ്ങളുടെ വിസ്‌തീർണം, കുടുംബാംഗങ്ങളുടെ പൊതുവിവരങ്ങൾ തുടങ്ങിയവ നേരിട്ട് ശേഖരിക്കും.

പദ്ധതി പൂർത്തിയാക്കുന്നതോടെ നഗരസഭയിലെ എല്ലാ വിവരങ്ങളും ലഭ്യമാകുന്ന വിധത്തിലുള്ള പ്രത്യേക ആപ്പും പ്രവർത്തനക്ഷമമാക്കും. ഡ്രോൺ ഉപയോഗിച്ചുള്ള വിവര ശേഖരണത്തിന് ശേഷമുള്ള പ്രവൃത്തികൾ ഇന്നു തുടങ്ങും.

ഊരാളുങ്കൽ സൊസൈറ്റിയാണ് നഗരസഭയുടെ ജിഐഎസ് മാപ്പിങ് നടത്തുന്നത്.

പരിശീലനം നേടിയ 50 പേർ നഗരസഭാ പരിധിയിലെ വീടുകളിൽ നേരിട്ട് എത്തി സാമൂഹിക സാമ്പത്തിക സർവേ നടത്തുന്നുണ്ട്.

ഇവർ ശേഖരിക്കുന്ന വിവരങ്ങളും ഡ്രോൺ മുഖേന ലഭ്യമാകുന്ന വിവരങ്ങളും ക്രോഡീകരിച്ച് ജിയോ മാപ്പിങ് നടത്തിയാണ് ആപ്പിൽ ഉൾപ്പെടുത്തുക.

ജിഐഎസ് സാങ്കേതിക വിദ്യയിലൂടെ നടപ്പാക്കുന്ന പദ്ധതിയുടെ ഡ്രോൺ മാപ്പിങ്ങിന്റെ ഉദ്ഘാടനം നഗരസഭാ ഓഫിസ് പരിസരത്ത് ഡ്രോൺ പറത്തി നഗരസഭാധ്യക്ഷൻ പി.ഷാജി നിർവഹിച്ചു.

ഉപാധ്യക്ഷ എ.നസീറ, സ്ഥിരസമിതി അധ്യക്ഷരായ അമ്പിളി മനോജ്, കെ.ഉണ്ണിക്കൃഷ്‌ണൻ, ഷാൻസി നന്ദകുമാർ, നെച്ചിയിൽ മൻസൂർ, മുണ്ടുമ്മൽ മുഹമ്മദ് ഹനീഫ, കൗൺസിലർമാരായ സാറ സലീം, സക്കീന സെയ്‌ത്, സരോജ, സീനത്ത്, കെ.സി.ഹസീന, കൃഷ്‌ണപ്രിയ, ശ്രീജിഷ, താമരത്ത് സലീം, പത്തത്ത് ആരിഫ്, ഹുസൈന നാസർ, സുനിൽകുമാർ എന്നിവർ പ്രസംഗിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/EhRKuwqjHKr32SfYjEBli4
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *