
Perinthalmanna Radio
Date: 08-07-2025
പെരിന്തൽമണ്ണ: സ്വകാര്യ ബസ് പണിമുടക്ക് തുടരുകയാണ്. പണിമുടക്ക് പെരിന്തൽമണ്ണയിൽ പൂർണം. പെരിന്തൽമണ്ണയിലും പരിസര പ്രദേശങ്ങളിലുമുള്ള സ്വാകര്യ ബസ് സർവീസുകൾ പൂർണ്ണമായും നിർത്തിയതോടെ യാത്രക്കാർ വലിയ ദുരിതത്തിലായി. വിദ്യാർഥികളും തൊഴിലാളികളും അടക്കമുള്ള യാത്രക്കാർ വലഞ്ഞു. സർവിസ് നടത്തിയ മിക്ക കെ.എസ്.ആർ.ടി.സി ബസുകളിലും കാലുകുത്താൻ ഇടമില്ലാത്തവിധം തിരക്കാണ് അനുഭവപ്പെട്ടത്. സ്വകാര്യ ബസ് ഉടമകളുടെ സംയുക്ത സമര സമിതിയാണ് സമരം നയിക്കുന്നത്.
വിദ്യാർത്ഥി കൺസെഷൻ വർധന, വ്യാജ കൺസെഷൻ കാർഡുകൾ തടയൽ, 140 കിലോമീറ്റർക്കു മുകളിലുള്ള സർവീസുകളുടെ പെർമിറ്റ് പുതുക്കൽ, അനാവശ്യ പിഴയീടാക്കൽ നിർത്തൽ എന്നിവ ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. പ്രശ്നങ്ങൾ ഒരാഴ്ചക്കുള്ളിൽ പരിഹരിച്ചില്ലെങ്കിൽ, ജൂലൈ 22 മുതൽ അനിശ്ചിതകാല സമരത്തിലേക്ക് കടക്കാനാണ് സംയുക്ത സമര സമിതിയുടെ തീരുമാനം.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
