Perinthalmanna Radio
Date: 08-08-2024
പെരിന്തൽമണ്ണ : കുഴികളാൽ ഏറെ പ്രയാസമനുഭവിക്കുന്ന പെരിന്തൽമണ്ണ ജൂബിലി ബൈപ്പാസ് റോഡ് നവീകരണത്തിന് രണ്ടരക്കോടി രൂപയുടെ പദ്ധതിക്ക് നഗരസഭാ കൗൺസിൽ യോഗം അംഗീകാരം നൽകി. വീതി കൂട്ടൽ, ഓട നിർമാണം, വൈദ്യുതി ലൈനുകൾ പുനഃസ്ഥാപിക്കൽ തുടങ്ങിയവ ഉൾപ്പെടെയാണ് പദ്ധതി. കഴിഞ്ഞ നഗരസഭാ കൗൺസിലിന്റെ കാലത്താണ് പ്രധാന ബൈപ്പാസുകളിലൊന്നായ റോഡ് ഇന്റർലോക്ക് കട്ടകൾ പാകി നവീകരിച്ചത്. എന്നാൽ ടാറിങ്ങും ഇന്റർലോക്കും ചേരുന്ന പലയിടങ്ങളിലും പിന്നീട് വലിയ കുഴികൾ രൂപപ്പെട്ടതോടെ ഇതു വഴിയുള്ള ഗതാഗതം പ്രയാസമായി. മറ്റു ചിലയിടങ്ങളിലും കുഴികളുണ്ടായി.
ദേശീയപാതയിൽനിന്ന് പട്ടാമ്പി, ചെർപ്പുളശ്ശേരി ഭാഗങ്ങളിലേക്ക് പ്രധാന ജങ്ഷനിലെത്താതെ പോകാമെന്നതിനാൽ നൂറുകണക്കിനു വാഹനങ്ങൾ ആശ്രയിക്കുന്ന ബൈപ്പാസാണിത്. കൂടാതെ പുതിയ ബസ് സ്റ്റാൻഡിൽ നിന്നും പട്ടാമ്പി, ചെർപ്പുളശ്ശേരി ഭാഗങ്ങളിലേക്കുള്ള ബസുകളും ഇതു വഴിയാണു പോകുന്നത്.
ആയുർവേദ ആശുപത്രി, വിദ്യാലയങ്ങൾ, ഗ്യാസ് ഏജൻസി തുടങ്ങിയവയിലേക്കും ഈ റോഡിനെയാണ് ആശ്രയിക്കുന്നത്. ജൂബിലി റോഡ് നവീകരിക്കണമെന്നത് ഏറെക്കാലമായി നഗരസഭാംഗങ്ങളും നാട്ടുകാരും ആവശ്യപ്പെട്ടിരുന്നു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/LGNq30ypgbfIwG3hGCsoS1
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ