പെരിന്തൽമണ്ണ നഗരസഭയുടെ 17 കോടി രൂപയുടെ പുതുക്കിയ പദ്ധതികൾക്ക് അംഗീകാരം

Share to

Perinthalmanna Radio
Date: 08-08-2024

പെരിന്തൽമണ്ണ ∙ നഗരസഭയുടെ 17 കോടി രൂപയുടെ പുതുക്കിയ പദ്ധതികൾക്ക് നഗരസഭാ കൗൺസിൽ യോഗം അംഗീകാരം നൽകി. നാലു കോടിയോളം രൂപയുടെ മുഴുവൻ സ്പിൽ ഓവർ വർക്കുകളും ഉൾപ്പെടുത്തി പരിഷ്‌കരിച്ചാണ് 2024–25 വാർഷിക പദ്ധതി ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരത്തിനായി സമർപ്പിച്ചത്. ഡിപിസിയുടെ അംഗീകാരം ലഭിക്കുന്നതോടെ പദ്ധതികൾ നടപ്പിലാകും.

നഗരസഭയിലെ മുഴുവൻ വാർഡുകളിലും നിലവിൽ അനുവദിച്ച 10 തെരുവു വിളക്കുകൾക്ക് പുറമെ പുതിയതായി 12 വീതം തെരുവു വിളക്കുകൾ കൂടി സ്ഥാപിക്കും. പിഎംഎ‌വൈയിൽ നഗരസഭയ്‌ക്ക് പുറത്ത് സ്ഥലമുള്ള മൂന്ന് ഗുണഭോക്താക്കളെ കൂടി ഉൾപ്പെടുത്തും.

പെരിന്തൽമണ്ണ ഗവ.മോഡൽ ഹയർ സെക്കൻഡറി സ്‌കൂളിന്റെ പ്രധാന ആവശ്യമായ കന്റീൻ കിയോസ്‌കിന് അംഗീകാരം നൽകി. വയനാട് ദുരന്തത്തി‍ൽ മരിച്ചവർക്ക് കൗൺസിൽ യോഗം ആദരാഞ്ജലികൾ അർപ്പിച്ചു. നഗരസഭാ കൗൺസിൽ യോഗത്തിൽ ചെയർമാൻ പി.ഷാജി ആധ്യക്ഷ്യം വഹിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/LGNq30ypgbfIwG3hGCsoS1
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *