പെരിന്തല്‍മണ്ണ തെരഞ്ഞെടുപ്പ് കേസിൻ്റെ നാൾവഴികൾ; പോസ്റ്റല്‍ ബാലറ്റ് പെട്ടി കാണാതായത് ഉള്‍പ്പെടെയുള്ള നാടകീയ സംഭവങ്ങളാണ് നടന്നത്

Share to

Perinthalmanna Radio
Date: 08-08-2024

പെരിന്തൽമണ്ണ: 2021ൽ ഏറ്റവും വാശിയേറിയ പോരാട്ടം നടന്ന മണ്ഡലമായിരുന്നു പെരിന്തൽമണ്ണ . പോസ്റ്റൽ ബാലറ്റ് സൂക്ഷിച്ച പെട്ടി കാണാതായ സംഭവം ഉൾപ്പെടെ പല നാടകീയ സംഭവങ്ങളും ഇതിനിടെ ഉണ്ടായി. ഇന്നത്തെ  ഹൈക്കോടതി വിധിയോടെ ഈ കേസ് അവസാനിക്കുകയാണ്.

വോട്ടെണ്ണി തുടങ്ങിയത് മുതൽ തെരഞ്ഞെടുപ്പ് ഫലം വരുന്നത് വരെ സസ്പെൻസ് നില നിർത്തിയാണ് പെരിന്തൽമണ്ണ നിയമസഭ തെരഞ്ഞെടുപ്പ് മുന്നോട്ട് പോയത്. വെറും 38 വോട്ടിനാണ് യു.ഡി.എഫ് സ്ഥാനാർഥി നജീബ് കാന്തപുരം വിജയിച്ചത്. കവറിന് പുറത്ത് ഒപ്പും സീലും പതിക്കാത്ത 348 പോസ്റ്റൽ വോട്ടുകൾ എ ണ്ണിയില്ല. ഇതിൽ 85 എണ്ണം ഉദ്യോഗന്ഥരുടെതും , 263 പൊതു ജനങ്ങളുടെതും ആയിരുന്നു. പോസ്റ്റൽ ബാലറ്റുകൾ പെരിന്തൽമണ്ണ സബ് ട്രഷറി ഓഫീസിലാണ് സൂക്ഷിച്ചിരുന്നത്. ഇവിടെ നിന്നും ബാലറ്റ് സൂക്ഷിച്ചപെട്ടി കാണാതെ പോയി .

മാസങ്ങൾക്ക് ശേഷം മലപ്പുറം സഹകരണ സംഘം സബ് രജിസ്റ്റാറുടെ ഓഫീസിൽ നിന്നുമാണ് ഇത് കണ്ടെത്തിയത്. ബ്ലോക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പിൻ്റെ ബാലറ്റ് ബോക്സും  നിയമസഭ തെരഞ്ഞെടുപ്പിലെ ചർച്ചയായ ബാലറ്റ് ബോക്സും തമ്മിൽ മാറയതാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. നിലവിൽ ഹൈക്കോടതിയിലാണ് പോസ്റ്റൽ ബാലറ്റുകൾ ഉള്ളത്. എൽ.ഡി.എഫ് സ്ഥാനാര്‍ഥി കെ.പി മുഹമ്മദ് മുസ്തഫയുടെ ഹൈക്കോടതിയിലെ ഹർജി തള്ളണമെന്ന് ആവശ്യപ്പെട്ട് നേരത്തെ നജീബ് കാന്തപുരം സുപ്രിംകോടതിയെ സമീപിച്ചിരുന്നു.

ഹൈക്കോടതിയിൽ നിലനിൽക്കുന്ന കേസിൽ ഇടപെടാൻ സുപ്രിം കോടതി തയ്യറായില്ല . ഇന്നത്തെ വിധിയിലൂടെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ അധികാരത്തിലേക്ക് കടന്ന് കയറാൻ ഹൈക്കോടതിയും തയ്യറായില്ല .

നജീബ് കാന്തപുരത്തിൻ്റെ വിജയം ഹൈക്കോടതി ശരിവച്ചതിൽ  അപ്പീലുമായി സുപ്രിം കോടതിയെ സമീപിക്കില്ലെന്ന് എൽ.ഡി.എഫ് സ്ഥാനാർ‍ഥിയായിരുന്ന കെ.പി.എം മുസ്തഫ  പറഞ്ഞു. ഒന്നര വർഷം മാത്രമാണ് ഇനി ബാക്കിയുള്ളതെന്നും  നിയമ പോരാട്ടത്തിന് ഇനി സമയമില്ലെന്നും മുസ്തഫ പറഞ്ഞു. ഇതോടെ പല നാടകീയ സംഭവങ്ങളും കണ്ട ഈ കേസ് അവസാനിക്കുകയാണ്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/LGNq30ypgbfIwG3hGCsoS1
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *