മങ്കട ചേരിയത്ത് വീണ്ടും പുലിയെ കണ്ടതായി തൊഴിലാളി

Share to


Perinthalmanna Radio
Date: 08-08-2025

——————————————-
മങ്കട: ചേരിയത്ത് വീണ്ടും പുലിയെ കണ്ടതായി ഇറച്ചിവെട്ട് തൊഴിലാളി. ഇതോടെ ചേരിയം ഗ്രാമം വീണ്ടും പുലിഭീതിയിലായി. ഇന്നലെ പുലർച്ചെ ഇറച്ചിവെട്ട് ജോലിക്കു പോവുകയായിരുന്ന തൊഴിലാളി ചേരിയത്തെ പുതിയ പാലത്തിനു സമീപമുള്ള വയലിലാണ് പുലിയെ കണ്ടതായി പറയുന്നത്.

തുടർന്ന് നാട്ടുകാർ നടത്തിയ പരിശോധനയിൽ പുലിയുടേതിനു സമാനമായ കാൽപാടുകൾ കണ്ടെത്തിയിട്ടുണ്ട്.

രണ്ടാഴ്ച മുൻപും ചേരിയം ആലിപ്പടിയിൽ പുലിയെ കണ്ടതായി മറ്റൊരു തൊഴിലാളി പറഞ്ഞിരുന്നു. ഇത് മറ്റേതെങ്കിലും വന്യജീവി ആകുമെന്ന വിശ്വാസത്തിൽ ആയിരുന്നു നാട്ടുകാർ. ഇതിനിടെ പ്രദേശവാസിയായ മറ്റത്തൂരൻ നിസാർ എന്ന ഇറച്ചിവെട്ടു തൊഴിലാളി കൂടി പുലിയെ കണ്ടതായി പറഞ്ഞതോടെ പ്രദേശവാസികൾ പുലിപ്പേയിലായി.

തൊട്ടടുത്ത ചേരിയം മലയോടു ചേർന്നുള്ള പ്രദേശങ്ങളിൽ ആടുകളെ പലതവണ പുലി പിടിച്ച സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. കൂടാതെ തൊട്ടടുത്ത പ്രദേശമായ മുള്ള്യാകുർശിയിലും ഇടയ്ക്കിടെ പുലിയുടെ സാന്നിധ്യം ഉണ്ടാവുകയും ഒരുതവണ പുലി കെണിയിൽ അകപ്പെടുകയും ചെയ്തിട്ടുണ്ട്. പുലിയുടെ കാൽപാടുകൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വനപാലകർ ആവശ്യപ്പെട്ടിട്ടുണ്ട്.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *