വീടിന്റെ ടെറസിന് മുകളിൽ ചാരായം വാറ്റിയ മധ്യവയസ്‌കൻ അറസ്‌റ്റിൽ

Share to

Perinthalmanna Radio
Date: 08-09-2024

പെരിന്തൽമണ്ണ:  വീടിന്റെ ടെറസിന് മുകളിൽ ചാരായം വാറ്റിയതിന് മധ്യവയസ്‌കനെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. മണ്ണാർമല പച്ചീരി മേച്ചേരി വീട്ടിൽ ഉണ്ണിക്കൃഷ്‌ണൻ(58) ആണ് പിടിയിലായത്. താമസിക്കുന്ന വീടിന്റെ മുകൾ ഭാഗത്ത് ടെറസിൽ നെറ്റ്കൊണ്ട് മറച്ച നിലയിലാണ് വാറ്റുകേന്ദ്രം കണ്ടെത്തിയത്. ഇവിടെ നിന്ന് ചാരായം വാറ്റാൻ ഉപയോഗിക്കുന്ന ഗ്യാസ് സ്‌റ്റൗ, ഗ്യാസ് സിലിണ്ടർ, വലിയ കലങ്ങൾ, 500 മില്ലിയുടെ പ്ലാസ്‌റ്റിക് കുപ്പികൾ എന്നിവ കണ്ടെടുത്തു. 5 ബാരലുകളിലായി സൂക്ഷിച്ചിരുന്ന 270 ലീറ്റർ വാഷും 30 ലീറ്റർ ചാരായവും ഇയാളുടെ വീട്ടിൽ നിന്ന് കണ്ടെടുത്തു. ചെറിയ കുപ്പികളിലാക്കി ചാരായം ഓട്ടോറിക്ഷകളിലാക്കിയാണ് മണ്ണാർമല, പച്ചീരി, പട്ടിക്കാട്, കാര്യവട്ടം, പെരിന്തൽമണ്ണ ഭാഗങ്ങളിൽ വിൽപന ന‌ടത്തിയിരുന്നത്. വാഹനവും കസ്‌റ്റഡിയിലെടുത്തു. കർശനമായ പരിശോധനകൾ തുടരുമെന്നും അദ്ദേഹം അറിയിച്ചു. എക്‌സൈസ് ഇൻസ്‌പെക്‌ടർ ഗ്രേഡ് കുഞ്ഞാലൻകുട്ടി, പ്രിവന്റീവ് ഓഫിസർ ഗ്രേഡ് സായിറാം, സിവിൽ എക്‌സൈസ് ഓഫിസർമാരായ നിബുൺ, ടി.കെ.രാജേഷ്, പ്രസീതമോൾ, പുഷ്‌പരാജ് എന്നിവരും പങ്കെടുത്തു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *