
Perinthalmanna Radio
Date: 08-10-2024
പെരിന്തൽമണ്ണ: മരാമത്ത് ഓഫിസ് കോംപൗണ്ടിൽ കേരള ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷൻ ബ്യൂട്ടി സ്‌പോട്ട് ഒരുക്കി. ജില്ലാതല ശുചിത്വ ക്യാംപെയ്നിന് തുടക്കം കുറിച്ചാണു പദ്ധതിയൊരുക്കിയത്. ജൈവമാലിന്യ ബിന്നും സ്ഥാപിച്ചു. ജില്ലാതല കാംപെയ്ൻ നഗരസഭാധ്യക്ഷൻ പി.ഷാജി ഉദ്ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ് ഡോ. പി.സീമ ആധ്യക്ഷ്യം വഹിച്ചു. ക്ലീൻ സിറ്റി മാനേജർ സി.കെ.വത്സന്റെ നേതൃത്വത്തിൽ മാലിന്യമുക്ത നവകേരളം പ്രതിജ്ഞയെടുത്തു. ഏരിയാ സെക്രട്ടറി ഷമീർബാബു, ട്രഷറർ പി.കെ.നാരായണൻ എന്നിവർ പ്രസംഗിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
