വാഹനങ്ങളിൽ കൂളിങ് ഫിലിം ഒട്ടിക്കാം; തടഞ്ഞ് നിർത്തി വലിച്ചു കീറുന്നത് അവസാനിപ്പിക്കണമെന്ന് മന്ത്രി

Share to

perinthalmanna Radio
Date: 08-10-2024

വാഹനങ്ങളിൽ ഇനി മുതൽ നിയമപരമായ രീതിയിൽ കൂളിങ് പേപ്പർ (സൺഫിലിം)  ഒട്ടിക്കാമെന്ന് ഗതാഗതവകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാർ. ഫേസ്ബുക്കിലൂടെ പുറത്തുവിട്ട വിഡിയോയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

വാഹനങ്ങളിൽ കൂളിങ് ഫിലിം ഒട്ടിച്ചതിന്റെ പേരിൽ ആളുകളെ തടഞ്ഞ് നിർത്തി ഫിലിം വലിച്ചുകീറുന്ന തരത്തിലുള്ള രംഗങ്ങളുണ്ടായിട്ടുണ്ട്. അത് യാത്രക്കാരെ അപമാനിക്കുന്ന പ്രവർത്തനമാണ്. അത് മോട്ടോർ വാഹന വകുപ്പിലെയും എൻഫോഴ്സ്മെന്റിലെയും ​പൊലീസ് ഉദ്യോഗസ്ഥരും  അവസാനിപ്പിക്കണം. ഫിലിം ഒട്ടിക്കാൻ ​അനുവാദം നൽകിയ ഹൈക്കോടതി വിധി  ഉദ്യോഗസ്ഥർ പാലിക്കണം.

വാഹനങ്ങളുടെ മുന്നിലെ ഗ്ലാസിൽ 70 ശതമാനം കാണാവുന്ന രീതിയിലും സൈഡ് ഗ്ലാസുകളിൽ 50 ശതമാനം കാണാവുന്ന രീതിയിലും കൂളിങ് പേപ്പർ ഉപയോഗിക്കാ​മെന്നാണ്  ഉത്തരവ്.  ആ ഉത്തരവ് കൃത്യമായി പാലിക്കണം.
വാഹനത്തിന്റെ അകത്ത് ഇരിക്കുന്ന ആളുകളെ കാണാൻ കഴിയാത്ത രീതിയിൽ കൂളിങ് പേപ്പർ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ അതിന്റെ പേരിൽ തടഞ്ഞുനിർത്തി കൂളിങ് പേപ്പർ വലിച്ചു കീറുന്നത് ഒഴിവാക്കണം. അമിതമായ അളവിൽ കൂളിങ് ഫിലിം ഒട്ടിച്ചിട്ടുണ്ടെങ്കിൽ ചലാൻ നൽകുകയോ പിഴ ചുമത്തുകയോ ചെ​യ്യാം.  അല്ലാതെ റോഡിൽ തടഞ്ഞുനിർത്തി കൂളിങ് കീറാനോ ആൾക്കാരെ അപമാനിക്കാനോ പാടില്ല.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *