ജോലിഭാരത്താൽ നട്ടംതിരിഞ്ഞ് പെരിന്തൽമണ്ണ കെഎസ്ഇബി ഓഫീസ്

Share to


Perinthalmanna Radio
Date: 08-10-2025

പെരിന്തൽമണ്ണ ∙ 34,222 ഉപയോക്താക്കളുമായി പെടാപ്പാടു പെടുകയാണ് പെരിന്തൽമണ്ണ വൈദ്യുതി സെക്‌ഷൻ ഓഫിസിലെ 24 ജീവനക്കാർ. ജില്ലയിലെ ഏറ്റവും കൂടുതൽ ഉപയോക്താക്കളുള്ള വൈദ്യുതി സെക്‌ഷൻ ഓഫിസാണ് പെരിന്തൽമണ്ണയിലേത്. മറ്റു പല വൈദ്യുതി സെക്‌ഷൻ ഓഫിസുകളിലും 10,000 മുതൽ 15,000 വരെയാണ് ഉപയോക്താക്കളുടെ എണ്ണം. ഈ ഓഫിസുകളിലേക്ക് അനുവദിച്ചിട്ടുള്ള അത്രയും ജീവനക്കാരാണ് ഇവിടെയും ഉള്ളത്. അസി. എൻജിനീയർ–1, സബ് എൻജിനീയർ–3, ഓവർസീയർ–6, ലൈൻമാൻ–12, ഫീൽഡ് സ്‌റ്റാഫ്–6 എന്നിങ്ങനെയാണ് ഇവിടെയുള്ള സ്‌റ്റാഫ് പാറ്റേൺ. ഇതിൽ തന്നെ 4 വർക്കറുടെ കുറവ് നിലവിലുണ്ട്. ഇതുമൂലം സമയബന്ധിതമായി സേവനം നൽകാൻ ഏറെ ബുദ്ധിമുട്ട് നേരിടുകയാണ്. വൈദ്യുതി പ്രശ്‌നങ്ങൾ അപ്പപ്പോൾ അറിയിക്കാൻ ഉപഭോക്താക്കളുടെ വാട്‌സാപ് ഗ്രൂപ്പും മറ്റുമായി രാപകലില്ലാതെ ജീവനക്കാർ കഠിനാധ്വാനം ചെയ്‌താണ് ഒരു വിധത്തിൽ മുന്നോട്ടുപോകുന്നത്.

കൂടാതെ കണക്‌ഷൻ ബാഹുല്യമുള്ള സെക്‌ഷൻ എന്ന നിലയിൽ ജോലിഭാരം കണക്കിലെടുത്ത് ഇങ്ങോട്ട് സ്ഥലംമാറ്റത്തിന് ജീവനക്കാർ അപേക്ഷിക്കുന്നില്ല. മറ്റെവിടെയും ലഭിക്കാതെ വരുമ്പോൾ മാത്രമാണ് പെരിന്തൽമണ്ണ തിരഞ്ഞെടുക്കുന്നത്. എച്ച്ടി കണക്‌ഷൻ കൂടുതലുള്ള സെക്‌ഷൻ കൂടിയാണിത്. 5 കോടിയോളം രൂപ പ്രതിമാസം കലക്‌ഷൻ ലഭിക്കുന്ന സെക്‌ഷനാണിത്.

സെക്‌ഷൻ ഓഫിസ് വിഭജിക്കണമെന്ന വിശദമായ നിർദേശം ഉന്നത അധികൃതർക്ക് സമർപ്പിച്ചിട്ട് കാലം കുറെയായി. പെരിന്തൽമണ്ണ നഗരസഭയ്‌ക്ക് പുറമേ ആലിപ്പറമ്പ്, അങ്ങാടിപ്പുറം പഞ്ചായത്തുകളുടെ ഭാഗങ്ങളും ഈ സെക്‌ഷന്റെ പരിധിയിലാണ്. ഊട്ടി റോഡിലും മണ്ണാർക്കാട് റോഡിലുമായി പൂപ്പലം, കക്കൂത്ത്, പൊന്ന്യാകുർശി, മനപ്പടി, പാതായ്‌ക്കര തുടങ്ങിയ പ്രദേശങ്ങൾ ഉൾപ്പെട്ട ഒരു സെക്‌ഷനും കോഴിക്കോട് റോഡ്, പട്ടാമ്പി റോഡ്, ചെർപ്പുളശ്ശേരി റോഡ് എന്നിവിടങ്ങളിലെ മറ്റു പ്രദേശങ്ങൾ ഉൾപ്പെട്ട മറ്റൊരു സെക്‌ഷനും വേണമെന്നാണ് ആവശ്യം.

മഴ കനക്കുമ്പോൾ അട‌ിക്കടിയുണ്ടാകുന്ന പ്രതിസന്ധികളിലും വൈദ്യുതി തകരാറുകളിലും എല്ലായിടത്തും ഓടിയെത്താൻ ജീവനക്കാർ പെടാപ്പാട് പെടുകയാണ്. ഊട്ടി റോഡിലെ വൈദ്യുതി വകുപ്പിന്റെ സ്വന്തം സ്ഥലത്ത് ഡിവിഷൻ ഓഫിസിനോടും സബ് ഡിവിഷൻ ഓഫിസിനോടും ചേർന്ന് പ്രവർത്തിക്കുന്ന ഓഫിസിൽ ആവശ്യത്തിന് സൗകര്യമുണ്ട്. ആസ്ഥാനം ഇവിടെത്തന്നെ നിലനിർത്തി 2 സെക്‌ഷനുകൾക്ക് കീഴിലാക്കി വിഭജിച്ചാൽ ചെലവ് വലിയ തോതിൽ കുറയ്‌ക്കാനാകും.

കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ പെരിന്തൽമണ്ണ വൈദ്യുതി സെക്‌ഷൻ വിഭജിക്കുന്നതു സംബന്ധിച്ച് നജീബ് കാന്തപുരം എംഎൽഎയുടെ ചോദ്യത്തിന് ഉപയോക്‌താക്കളുടെ എണ്ണം വർധിച്ചതായി ശ്രദ്ധയിൽപെട്ടിട്

Share to

Leave a Reply

Your email address will not be published. Required fields are marked *