
Perinthalmanna Radio
Date: 08-10-2025
മലപ്പുറം: ഈ വർഷം അമീബിക് മസ്തിഷ്കജ്വരം ബാധിച്ചു മരണം കൂടുതൽ മലപ്പുറത്ത്. സെപ്റ്റംബർ 15 വരെ ആറു മരണമാണ് സ്ഥിരീകരിച്ചത്. രണ്ടാം സ്ഥാനത്തു കോഴിക്കോടാണ് – അഞ്ച്.
രണ്ടു വർഷത്തിനിടെ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചത് തിരുവനന്തപുരത്ത്. രണ്ടാമത് മലപ്പുറവും. 2024 മുതൽ ഈ വർഷം സെപ്റ്റംബർ 15 വരെ തിരുവനന്തപുരത്ത് 38 കേസുകൾ സ്ഥിരീകരിച്ചപ്പോൾ മലപ്പുറത്ത് 22 കേസുകളാണ് കണ്ടെത്തിയത്.
നിയമസഭയിൽ എ.പി.അനിൽകുമാറിനു മന്ത്രി വീണാ ജോർജ് നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കഴിഞ്ഞ വർഷം തിരുവനന്തപുരത്താണ് ഏറ്റവും കൂടുതൽ കേസുകളുണ്ടായതെങ്കിൽ ഇത്തവണ മലപ്പുറത്താണ്. തിരുവനന്തപുരത്ത് 2024ൽ 22 കേസുകളും ഈ വർഷം 16 കേസുകളുമാണുള്ളത്. മലപ്പുറത്തു കഴിഞ്ഞ വർഷം നാലു കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തതെങ്കിൽ ഈ വർഷം 18 കേസുകളായി. കോഴിക്കോട്ട് കഴിഞ്ഞ വർഷം മൂന്ന്, ഈ വർഷം 16 കേസുകളുണ്ട്.
എന്നാൽ കഴിഞ്ഞ വർഷം മൂന്നു കേസുകളുണ്ടായിരുന്ന കണ്ണൂരിലും ഒരു കേസുണ്ടായിരുന്ന പാലക്കാട്ടും ഈ വർഷം രോഗം കണ്ടെത്തിയിട്ടില്ല. അതേസമയം കാസർകോട് (1), വയനാട് (2) എന്നീ ജില്ലകളിൽ ഈ വർഷം രോഗം സ്ഥിരീകരിച്ചു.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
