
Perinthalmanna Radio
Date: 08-10-2025
പെരിന്തൽമണ്ണ : പെരിന്തൽമണ്ണ നഗരസഭയുടെ വിദ്യാഭ്യാസ പദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭയിലെ ഗവ. എൽപി സ്കൂൾ വിദ്യാർഥികൾക്ക് പ്രഭാത ഭക്ഷണം നൽകുന്ന 2025-26 വർഷത്തെ പദ്ധതിയുടെ നഗരസഭാതല ഉദ്ഘാടനം നഗരസഭാധ്യക്ഷൻ പി. ഷാജി നിർവഹിച്ചു.
നഗരസഭ 12.5 ലക്ഷം വകയിരുത്തിയാണ് പ്രഭാതഭക്ഷണ പദ്ധതി നടപ്പാക്കുന്നത്. നാല് ഗവ. എൽപി സ്കൂളുകളിലായി 1,000-ലധികം വിദ്യാർഥികൾക്കാണ് പദ്ധതിയിലൂടെ പ്രഭാത ഭക്ഷണം നൽകുന്നത്.
ജിഎംഎൽപി സെൻട്രൽ സ്കൂളിൽ നടന്ന പരിപാടിയിൽ വൈസ് ചെയർ പേഴ്സൺ എ. നസീറ അധ്യക്ഷയായി.
വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ മൻസൂർ നെച്ചിയിൽ, സ്റ്റാഫ് സെക്രട്ടറി അനിൽ, പ്രഥമാധ്യാപിക ശ്രീദേവി, പിടിഎ പ്രസിഡന്റ് അനൂപ് എന്നിവർ സംസാരിച്ചു. കക്കൂത്ത് ജിഎംഎൽപി സ്കൂൾ, മണ്ടോടി സ്കൂൾ, പഞ്ചമ സ്കൂൾ എന്നിവിടങ്ങളിൽ നടന്ന സ്കൂൾതല ഉദ്ഘാടനം യഥാക്രമം സ്ഥിരംസമിതി അധ്യക്ഷരായ അമ്പിളി മനോജ്, മുണ്ടുമ്മൽ മുഹമ്മദ് ഹനീഫ, കെ. ഉണ്ണിക്കൃഷ്ണൻ എന്നിവർ നിർവഹിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/DTmqFQ9ysq78lvjIoR2yuX?mode=r_c
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
