
Perinthalmanna Radio
Date: 08-11-2025
പെരിന്തൽമണ്ണ: നഗരസഭ 2.90 കോടി രൂപ ചെലവഴിച്ച് ബിഎം & ബിസി നിലവാരത്തിൽ നവീകരിക്കുന്ന ജൂബിലി റോഡിന്റെ പ്രവൃത്തി നഗരസഭാധ്യക്ഷൻ പി.ഷാജി ഉദ്ഘാടനം നിർവഹിച്ചു. പെരിന്തൽമണ്ണ നഗരത്തിന്റെ ഗതാഗത പ്രയാസങ്ങൾക്ക് പരിഹാരമാകാൻ സഹായകരമാകുന്ന പ്രധാന റോഡ് എന്നതിനാലാണ് ബിഎം & ബിസി നിലവാരത്തിൽ നിർമ്മാണം നടത്തുന്നത്. വീതി വർധിപ്പിച്ചും ഡ്രൈനേജ് നിർമ്മാണം നടത്തിയും ഏറ്റവും മികച്ച നിലയിൽ കാലാനുസൃതമായ നവീകരണമാണ് നടക്കുന്നത്. റോഡ് പ്രവൃത്തി നടക്കുന്നതിനു ഇലക്ട്രിക് പോസ്റ്റുകളും രണ്ടു ട്രാസ്ഫോർമറുകളും മാറ്റുന്നതിനു 17 ലക്ഷം രൂപ കൂടി നഗരസഭ മാറ്റി വെച്ചിട്ടുണ്ട്. ഇതോടു കൂടി ജൂബിലി റോഡ് നവീകരണത്തിന് ടോട്ടൽ 3 കോടി 7 ലക്ഷം രൂപ മാറ്റി വെച്ചിട്ടുണ്ട്. അടുത്ത ദിവസങ്ങളിൽ തന്നെ നിർമാണം പൂർത്തിയാക്കി റോഡ് ഗതാഗത യോഗ്യമാകും.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
