
Perinthalmanna Radio
Date: 08-11-2025
പട്ടിക്കാട്: മാലിന്യം തരം തിരിക്കുന്നതിനിടെ ലഭിച്ച പതിനായിരം രൂപ ഉടമസ്ഥനെ കണ്ടെത്തി തിരിച്ചേൽപ്പിച്ച് ഹരിത കർമസേനാംഗം. വെട്ടത്തൂർ ഗ്രാമ പഞ്ചായത്തിലെ ഹരിത കർമസേനാംഗം രതിയാണ് മാലിന്യ കൂമ്പാരത്തിൽ നിന്ന് ലഭിച്ച പണം, നീണ്ട പരിശ്രമത്തിന് ഒടുവിൽ ഉടസ്ഥനായ കെ.യു. ഉസ്മാനെ കണ്ടെത്തി തിരിച്ചു നൽകിയത്. പഞ്ചായത്ത് പ്രസിഡൻ്റ് സി.എം. മുസ്തഫ പണം ഉസ്മാന് കൈമാറി. വൈസ് പ്രസിഡന്റ് എം. ജയ, സ്ഥിരം സമിതി അധ്യക്ഷൻമാരായ ഉബൈദുള്ള, ഉസ്മാൻ, റഹ്‌മത്ത് മോളി, പഞ്ചായത്ത് സെക്രട്ടറി വി.പി. അബ്ദുസലീം, ഹരിതകർമ സേന പ്രസിഡന്റ് ശാന്ത, സെക്രട്ടറി സാജിത, ജന പ്രതിനിധികൾ, പഞ്ചായത്ത് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു. പഞ്ചായത്ത് ഭരണ സമിതിയും ഉദ്യോഗസ്ഥരും രതിയുടെ പ്രവൃത്തിയെ പ്രശംസിച്ചു.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
