തിരൂർക്കാട്- ആനക്കയം റോഡ് നവീകരണത്തിന് 4.5 കോടി

Share to


Perinthalmanna Radio
Date: 08-11-2025

മങ്കട : ഒടുവിൽ ദുർഘട പാത സഞ്ചാര യോഗ്യമാകുന്നു. തകർന്നു തരിപ്പണമായ തിരൂർക്കാട് -ആനക്കയം റോഡ് നവീകരിക്കുന്നതിന് 4.5 കോടി രൂപയുടെ ഭരണാനുമതി ആയതായി മഞ്ഞളാംകുഴി അലി എംഎൽഎ അറിയിച്ചു.

റോഡിന്റെ ദുരവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് എംഎൽഎ പലതവണ നിയമസഭയിൽ സബ്‌മിഷൻ ഉന്നയിക്കുകയും മരാമത്ത് വകുപ്പ് മന്ത്രിക്ക് കത്തു നൽകുകയും ചെയ്തിരുന്നു.

തുടർന്നും ഫണ്ട് അനുവദിക്കാത്തതിനെ തുടർന്ന് എംഎൽഎയുടെ നേതൃത്വത്തിലും മുസ്‌ലിം ലീഗ്, യൂത്ത് ലീഗ്, കോൺഗ്രസ്‌, വെൽഫെയർ പാർട്ടി എന്നിവയുടെ നേതൃത്വത്തിലും സമരങ്ങൾ സംഘടിപ്പിച്ചിരുന്നു. സാങ്കേതികാനുമതിയും ടെൻഡർ നടപടിയും പൂർത്തിയാക്കി പണി ഉടൻ ആരംഭിക്കുമെന്ന് മഞ്ഞളാംകുഴി അലി എംഎൽഎ പറഞ്ഞു.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *