ജില്ലാ ആശുപത്രിയെ ബന്ധിപ്പിച്ച് മേൽപാലം നിർമിക്കണമെന്ന് ആവശ്യം

Share to

Perinthalmanna Radio
Date: 08-12-2024

പെരിന്തൽമണ്ണ ∙ ദേശീയപാതയുടെ ഇരുവശങ്ങളിലായുള്ള ജില്ലാ ആശുപത്രിയുടെ രണ്ട‌ു ബ്ലോക്കുകളെയും തമ്മിൽ ബന്ധിപ്പിച്ചു മേൽപാലമോ അടിപ്പാതയോ നിർമിക്കണമെന്ന് താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് പിഡബ്ല്യുഡി എൻഎച്ച് പ്രോജക്‌ട് ഡിവിഷനു കത്ത് നൽകും. എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ സ്‌കൂളുകൾ കേന്ദ്രീകരിച്ച് ലഹരിക്കെതിരെ നടത്തുന്ന ബോധവൽക്കരണ പരിപാടി ക്രിസ്‌മസിനു ശേഷം ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളെ കേന്ദ്രീകരിച്ച് ഊർജിതമാക്കും.

കാര്യാവട്ടം വില്ലേജ് ഓഫിസിൽ സ്ഥിരം വില്ലേജ് ഓഫിസറെ നിയമിക്കണമെന്ന് യോഗത്തിൽ ആവശ്യമുയർന്നു. കാലങ്ങളായി തൊട്ടടുത്ത വില്ലേജ് ഓഫിസർക്ക് ചുമതല നൽകുകയാണ് ചെയ്യുന്നത്. പൊന്ന്യാകുർശി ദുബായ്‌പടിയിൽ അങ്കണവാടി കെട്ടിടത്തിന് സമീപം അയൽവാസിയുടെ ഗോഡൗൺ മതിൽ തകർന്നു വീഴാൻ പാകത്തിൽ നിൽക്കുന്നതായുള്ള പരാതിയിൽ 7 ദിവസത്തിനകം ബന്ധപ്പെട്ടവരെ വിളിച്ചു വരുത്തി ഹിയറിങ് നടത്തും. ഇതിനായി നഗരസഭാ സൂപ്രണ്ടിനെ ചുമതലപ്പെടുത്തി. പുലാമന്തോൾ–കൊളത്തൂർ റോഡിലെ 1800 മീറ്റർ റോഡിന്റെ ബാക്കി ഭാഗം നവീകരണത്തിന്റെ ടെൻഡർ നടപടികൾ പൂർത്തിയാക്കി ഒരു മാസത്തിനകം പ്രവൃത്തി തുടങ്ങുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ.മുസ്‌തഫ ആധ്യക്ഷ്യം വഹിച്ചു. തഹസിൽദാർ ഹാരിസ് കപ്പൂർ, ഭൂരേഖാ തഹസിൽദാർ വേണുഗോപാലൻ, മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വെട്ടത്തൂർ, അങ്ങാടിപ്പുറം, കൂട്ടിലങ്ങാടി പഞ്ചായത്ത് പ്രസിഡന്റുമാർ, രാഷ്‌ട്രീയ കക്ഷി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/HVttgTxHYWILR97GONuytr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *