പുലാമന്തോൾ പാലം നാളെ മുതൽ അടച്ചിടും

Share to

Perinthalmanna Radio
Date: 09-01-2024

പുലാമന്തോൾ : പാലക്കാട്- മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന പുലാമന്തോൾ പാലം അറ്റകുറ്റപ്പണികൾക്കായി നാളെ മുതൽ അടച്ചിടും. ഒരു മാസമെങ്കിലും പാലം അടയ്ക്കേണ്ടി വരുമെന്ന് പൊതു മരാമത്തുവകുപ്പ് പാലം വിഭാഗം അധികൃതർ അറിയിച്ചു. വാഹനങ്ങൾ മറ്റു വഴികളിലൂടെ തിരിച്ചുവിടും. യാത്രക്കാർ കട്ടുപ്പാറ- ഇട്ടക്കടവ് പാലം വഴിയും വളപുരം പാലോളികുളമ്പ് പാലം വഴിയും പോകണമെന്നാണ് അറിയിപ്പ്.

പാലത്തിന് മുകളിലെ ജോയന്റ് സ്പാനുകളുടെ തകർച്ച പരിഹരിക്കുന്നതുമായി ബന്ധപ്പെട്ടുള്ള അറ്റകുറ്റപ്പണികളാണ് നടക്കുന്നത്. 53 ലക്ഷം രൂപയാണ് ചെലവു കണക്കാക്കുന്നത്. എക്‌സ്പാൻഷൻ ജോയന്റുകൾ വരുന്ന ഒമ്പതുസ്ഥലങ്ങൾ പൊളിച്ച് പുതിയത് സ്ഥാപിക്കണം. തുടർന്ന്, കോൺക്രീറ്റ് ചെയ്യണം. ഇതിനാണ് ഒരുമാസം വേണ്ടിവരുന്നത്. പാലത്തിനുമുകളിലെ റബ്ബറൈസിങ് പ്രവൃത്തികൾ നേരത്തേ പൂർത്തിയാക്കിയിരുന്നു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *