കുറ്റിപ്പുറത്തെ വളവ് ഒഴിവാക്കാൻ പുതിയ റെയിൽപാത വരുന്നു

Share to

Perinthalmanna Radio
Date: 09-01-2024

കുറ്റിപ്പുറം: ഷൊർണൂർ– മംഗളൂരു റെയിൽവേ ട്രാക്കിൽ കുറ്റിപ്പുറത്തുള്ള ‘റ’ വളവ് ഒഴിവാക്കാൻ മലപ്പുറം ജില്ലയിൽ പുതിയ റെയിൽപാത നിർമിക്കും. പാലക്കാട് ജില്ലാ അതിർത്തിയിലെ കരിയന്നൂർ റെയിൽവേ പാലത്തിനും പേരശ്ശനൂർ അഞ്ചുകന്ന് പാലത്തിനും ഇടയിൽ ആരംഭിക്കുന്ന പുതിയ പാത കുറ്റിപ്പുറം രാങ്ങാട്ടൂരി‍ൽ വന്നുചേരും. 97 വർഷത്തിനുശേഷമാണ് ജില്ലയിൽ പുതിയ റെയിൽപാത വരുന്നത്.

ദേശീയപാതയിലെ കിൻഫ്ര വ്യവസായ പാർക്ക് അടക്കം സ്ഥിതിചെയ്യുന്ന ചെല്ലൂർ കുന്നിന് അടിയിലൂടെ തുരങ്കപ്പാത നിർമിച്ചാണ് അതിവേഗ ട്രെയിനുകൾക്കായി പുതിയ ട്രാക്ക് ഒരുക്കുക. പുതിയ ഇരട്ട പാതയ്ക്കായി ജനവാസ കേന്ദ്രങ്ങളിലടക്കം സ്ഥലം ഏറ്റെടുക്കണ്ടിവരും.

കുറ്റിപ്പുറം സ്റ്റേഷനിലെ ‘റ’ വളവ് അടക്കമുള്ളവ ഒഴിവാക്കുന്നതിനായി പൂർത്തീകരിച്ച ലിഡാർ സർവേയുടെ ആദ്യ റിപ്പോർട്ട് ഹൈദരാബാദിലെ ആർ.വി.അസോഷ്യേറ്റ് റെയിൽവേക്കു മുന്നിൽ അവതരിപ്പിച്ചു. റിപ്പോർട്ടിൽ ചെറിയ തിരുത്തലുകൾ നടത്താൻ റെയിൽവേ നിർദേശം നൽകിയിട്ടുണ്ട്.

നിർദേശിച്ച മാറ്റങ്ങൾ പൂർത്തിയാക്കി അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കും. റിപ്പോർട്ട് ലഭിച്ചതിനുശേഷം ഷൊർണൂർ മുതൽ മംഗളൂരു വരെയുള്ള റെയിൽപാതയിലെ 288 വളവുകൾ നിവർത്തുന്ന ജോലികളുടെ എസ്റ്റിമേറ്റ് തയാറാക്കും. ഷൊർണൂർ മുതൽ മംഗളൂരു വരെയുള്ള 306.57 കിലോമീറ്റർ പാതയിലെ ഏറ്റവും വലിയ വളവാണ് കുറ്റിപ്പുറം സ്റ്റേഷനിലേത്. ട്രെയിനുകളുടെ വേഗം 110 മുതൽ 130 കിലോമീറ്റർ വരെയായി ഉയർത്തുന്നതിനാണ് ട്രാക്കിലെ വളവുകൾ നിവർത്തുന്നത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *