
Perinthalmanna Radio
Date: 09-02-2025
പട്ടിക്കാട് : മണ്ണാർമലയിൽ കഴിഞ്ഞ ദിവസങ്ങളിൽ വീണ്ടും പുലിയെ കണ്ടതായി നാട്ടുകാർ. ഇന്നലെയും കഴിഞ്ഞ ദിവസവും കോരോത്തുപാറയിൽ മൂന്ന് തവണ തവണ പുലിയെ കണ്ടെന്നാണ് നാട്ടുകാർ പറഞ്ഞത്. ഈ മാസം മൂന്നിന് മാട് റോഡിൽ പള്ളിപ്പടിക്കു സമീപം സ്ഥാപിച്ച സിസിടിവി ക്യാമറയിൽ പുലിയുടെ ദൃശ്യം കണ്ടതിന്റെ ഭീതി മാറുന്നതിന് മുൻപ് തന്നെ കോരോത്തുപാറയിലും വീണ്ടും കണ്ടത് നാട്ടുകാരെ ആശങ്കയിലാക്കിയിട്ടുണ്ട്. രണ്ട് പ്രദേശങ്ങളും 750 മീറ്റർ ദൂരത്തോളമാണ് അകലം. പുലിയെ നേരിൽ കണ്ടതായി വന്യജീവി ജാഗ്രത ആക്ഷൻ കമ്മിറ്റി വിവരം അറിയിച്ചതിനെ തുടർന്ന് നിലമ്പൂർ സൗത്ത് ഡിഎഫ്ഒ ജി.ധനിക് ലാൽ സ്ഥലത്തെത്തി. ആർആർടി, വനസംരക്ഷണ സമിതി എന്നിവ ഏകോപിപ്പിച്ച് തിരച്ചിൽ നടത്തുവാൻ നടപടികൾ ആരംഭിച്ചതായും സ്ഥായിയായ പരിഹാരം ആലോചനയിലുണ്ടെന്നും അദ്ദേഹം അറിയിച്ചു.
കോരോത്തുപാറയിൽ വനം വകുപ്പിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ മൂന്ന് ക്യാമറകൾ സ്ഥാപിച്ചു. പുലിയുടെ ദൃശ്യങ്ങൾ ക്യാമറയിൽ കണ്ടാൽ കൂട് സ്ഥാപിക്കുമെന്ന് ഡിഎഫ്ഒ അറിയിച്ചു. പെരിന്തൽമണ്ണ നഗരസഭാധ്യക്ഷൻ പി.ഷാജി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ. മുസ്തഫ, വാർഡ് അംഗങ്ങളായ കാരാടൻ ഫിറോസ്, എം. ഹംസക്കുട്ടി ആക് ഷൻ കമ്മിറ്റി ഭാരവാഹികളായ കെ.പി.നജ്മുദ്ദീൻ, കെ. ബഷീർ, സി.പി . റഷീദ് എന്നിവരും മറ്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Kw2z7JE7mRXJuiFDiLrY8H
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
