
Perinthalmanna Radio
Date: 09-02-2025
പെരിന്തൽമണ്ണ: നഗരസഭയിൽ ഭിന്നശേഷികുട്ടികളുടെ കലോത്സവം സംഘടിപ്പിച്ചു. അലങ്കാർ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന കലോത്സവം നഗരസഭ ചെയർമാൻ പി ഷാജി ഉദ്ഘാടനം ചെയ്തു.
വൈസ് ചെയർ പേഴ്സൺ എ. നസീറ ടീച്ചർ അധ്യക്ഷത വഹിച്ച പരിപാടിയിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുണ്ടുമ്മൽ മുഹമ്മദ് ഹനീഫ സ്വാഗതം പറഞ്ഞു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ അമ്പിളി മനോജ്, കൗൺസിലർമാരായ സീനത്ത്, സക്കീന സൈദ് , സാറ സലീം,കെ.സുബ്രഹ്മണ്യൻ,സാന്ത്വനം കോർഡിനേറ്റർ കിഴിശ്ശേരി സലിം,
ബഡ്‌സ് സ്കൂൾ ടീച്ചർ മിത എൻ ജോസ്, സി. ഡി. സ്
ചെയർ പേഴ്സൺ വിജയ.വി.കെ എന്നിവർ ആശംസകളറിയിച്ച് സംസാരിച്ചു. ജില്ലാതല ഭിന്നശേഷി മത്സരങ്ങളിൽ മികച്ച നേട്ടം കൈവരിച്ച ഹാജിത് അഹമ്മദ്, മുഹമ്മദ് റാഷിദ് എന്നിവരെ ചടങ്ങിൽ അനുമോദിച്ചു.
നഗരസഭയുടെ വിവിധ വാർഡുകളിൽ നിന്നെത്തിയ 50 ലധികം ഭിന്നശേഷിക്കാരുടെ മികച്ച പ്രകടനങ്ങൾക്ക് കലോത്സവം സാക്ഷ്യം വഹിച്ചു.
സ്നേഹോപഹാരങ്ങളും സർട്ടിഫിക്കറ്റും വിതരണം ചെയ്ത് സമാപിച്ച കലോത്സവ പരിപാടിക്ക് ICDS സൂപ്പർവൈസർ സൈനബ നന്ദി പറഞ്ഞു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Kw2z7JE7mRXJuiFDiLrY8H
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
