
Perinthalmanna Radio
Date: 09-03-2024
പെരിന്തൽമണ്ണ: ക്വാറിയിൽ കരിങ്കൽ ഖനനത്തിന് ഉപയോഗിക്കുന്ന സ്‌ഫോടക വസ്‌തുക്കളുമായി 4 പേരെ പെരിന്തൽമണ്ണ പൊലീസ് അറസ്‌റ്റ് ചെയ്‌തു.
തമിഴ്‌നാട് സ്വദേശികളായ ശിവഗംഗം കീലപൂവണ്ടി സുബയ്യ പളനി(40), കൊതവച്ചേരി കുറിഞ്ഞിപ്പട്ടി രാജ(44), നാഗപട്ടണം മഹേന്ദ്രൻ(40), അരിയന്നൂർ താതന്നൂർ വെസ്‌റ്റ്, പൊട്ടക്കല്ലായിൽ ചിന്നരാജ മാണിക്യം(37) എന്നിവരെയാണ് അറസ്‌റ്റ് ചെയ്‌തത്.
മാരകമായ സ്‌ഫോടക വസ്‌തുക്കളായ നിയോജെൽ, ഇലക്‌ട്രിക് ഡിറ്റനേറ്റർ, പൾസ് ജനറേറ്റർ തുടങ്ങിയവയും കംപ്രസർ തുടങ്ങിയയന്ത്ര സാമഗ്രികളും ഇവരിൽ നിന്ന് പിടിച്ചെടൂത്തു.
കുട്ടിപ്പാറ–മനഴി ബസ് സ്‌റ്റാൻഡ് റോഡിലെ കോട്ടയ്ക്കൽ സ്വദേശിയുടെ സ്ഥലത്ത് അനധികൃത കരിങ്കൽ ഖനനം നടക്കുന്ന സ്ഥലത്തു നിന്നാണ് ഇവരെ അറസ്‌റ്റ് ചെയ്‌തത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എസ്ഐ ഷിജോ സി തങ്കച്ചൻ, എസ്ഐ സെബാസ്‌റ്റ്യൻ രാജേഷ്, എസ്‌സിപിഒ ജയേഷ്, സിപിഒ ആമിർ സുഹൈൽ, എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. നിയമാനുസരണം ആവശ്യമായ ലൈസൻസോ മറ്റ് രേഖകളോ ഇല്ലാതെയാണ് സ്‌ഫോടക വസ്‌തുക്കൾ ഉപയോഗിച്ച് കരിങ്കൽ ഖനനം നടത്തുന്നതെന്ന് പൊലീസ് പറഞ്ഞു.
കേസിൽ സ്ഥലമുടമ, സ്‌ഫോടക വസ്‌തു നൽകിയ ആൾ എന്നിവർ ഉൾപ്പെടെ ആദ്യ 3 പ്രതികളെ പിടികിട്ടാനുണ്ട്. പിടിയിലായ സംഘത്തെ പെരിന്തൽമണ്ണ കോടതി റിമാൻഡ് ചെയ്‌തു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/JFl6Cge5q6nBts9kivlIus
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
