മേലാറ്റൂർ – പുലാമന്തോൾ പാതയിൽ തിങ്കളാഴ്‌ച മുതൽ 96 ലക്ഷത്തിന്റെ അറ്റകുറ്റപ്പണി

Share to

Perinthalmanna Radio
Date: 09-03-2025

പെരിന്തൽമണ്ണ : മേലാറ്റൂർ – പുലാമന്തോൾ പാതയിൽ ഇനി നടക്കാനുള്ള 40 ശതമാനം പ്രവൃത്തി ജനങ്ങളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും നിർദേശം കൂടി പരിഗണിച്ച് നടത്തണമെന്ന് നജീബ് കാന്തപുരം എം.എൽ.എ. അശാസ്ത്രീയമായാണ് ഇതു വരെയുള്ള പല പ്രവർത്തികളും നടന്നതെന്ന് ആക്ഷേപമുണ്ട്. ഇനിയുള്ള പണികളിൽ അത് ആവർത്തിക്കരുത്.

പെരിന്തൽമണ്ണ ടൗണിൽ ഊട്ടി റോഡിൽ മുണ്ടത്ത് പാലം പ്രധാന പദ്ധതിയിലേ ഉൾപ്പെടുത്താനാവൂ. ഇവിടെ അടക്കം കുഴികൾ പാച്ച് വർക്ക് ചെയ്ത് യാത്ര യോഗ്യമാക്കും. പഴയ കരാറുകാർ പൂർണമായി ഒഴിവായി. കേസ് നടപടികൾ കഴിഞ്ഞു. ശേഷിക്കുന്ന പ്രവൃത്തിക്ക് എസ്റ്റിമേറ്റ് തയ്യാറാക്കി വരികയാണ്. ഇതിന് അംഗീകാരം ലഭിച്ച് പ്രവർത്തി ആരംഭിക്കും മുമ്പ് റോഡ് യാത്രാ യോഗ്യമാക്കുന്ന പ്രവർത്തി തിങ്കളാഴ്ച‌ മുതൽ നടക്കും. പുളിങ്കാവ്, ചെറുകര, മേലാറ്റൂർ റെയിൽവേ ഗേറ്റ് പരിസരങ്ങൾ, ഊട്ടി റോഡിൽ ബൈപ്പാസ് റോഡ് ജങ്ഷൻ എന്നിവിടങ്ങളിൽ അടക്കം പാതയിൽ കുഴിയടച്ച് ചെറിയ രൂപത്തിൽ ടാറിങ് പ്രവർത്തിയാണ് തിങ്കളാഴ്‌ച ആരംഭിക്കുക. 96 ലക്ഷം രൂപയുടെ അറ്റകുറ്റപ്പണികളാണ് നടക്കുക.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Kw2z7JE7mRXJuiFDiLrY8H
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *