ഇനി മത്സരിക്കുകയാണെങ്കിൽ പെരിന്തൽമണ്ണയിൽ മാത്രമെന്ന് നജീബ് കാന്തപുരം

Share to

Perinthalmanna Radio
Date: 09-03-2025

പെരിന്തൽമണ്ണ: താൻ ഇനി ജീവിതത്തിൽ മത്സരിക്കുകയാണെങ്കിൽ പെരിന്തൽമണ്ണയിൽ മാത്രമായിരിക്കുമെന്ന് നജീബ് കാന്തപുരം എംഎൽഎ. പെരിന്തൽണ്ണയിൽ മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. അതല്ലെങ്കിൽ സീറ്റ് വേണ്ടെന്ന് പറഞ്ഞ് പാർട്ടി ഭാരവാഹിത്വം ഏറ്റെടുത്ത് മാറി നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.

പഞ്ചായത്ത് അംഗമായ ശേഷം എംഎൽഎ ആയ ആളാണ് താൻ. അടുത്ത തവണ മത്സരിക്കാൻ സീറ്റില്ലെങ്കിൽ ഒരു നിരാശയുമില്ല. പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ടുള്ള ചോദ്യത്തിന്, സ്‌കൂട്ടറും ലാപ്‌ടോപും നൽകിയതിൽ രാഷ്‌ട്രീയം നോക്കിയിരുന്നെങ്കിൽ തനിക്കെതിരെ ഒരു പരാതിയും വരില്ലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. തട്ടിപ്പിന് ഇരയായവരിൽ വളരെ പാവപ്പെട്ടവരും ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നവരുമായവർക്ക് പണം തിരിച്ചു നൽകി തുടങ്ങിയിട്ടുണ്ട്. നാട്ടിലെ തന്റെ സ്വകാര്യ ഭൂമി വിൽപന നടത്തി പോലും ഇതിന് പണം കണ്ടെത്തി. എംഎൽഎ ഓഫിസ് വഴി ലാപ്‌ടോപ്പിനും സ്‌കൂട്ടറിനും മറ്റുമായി പണം നൽകിയ എല്ലാവർക്കും ഘട്ടം ഘട്ടമായി നഷ്‌ടപ്പെട്ട പണം തിരിച്ചു നൽകും. റമസാൻ മാസത്തിലെ പുണ്യ പ്രവർത്തിയായാണ് ഇതിനെ കാണുന്നത്–അദ്ദേഹം പറഞ്ഞു.

സിവിൽ സർവീസ് അക്കാദമി ഉൾപ്പെടെ ഒരു പദ്ധതിയിലും രാഷ്‌ട്രീയം നോക്കാറില്ല.

അക്കാദമിയിൽ 4 മന്ത്രിമാരും സ്‌പീക്കറും മുൻ സ്‌പീക്കറുമെല്ലാം വന്ന് കുട്ടികളുമായി സംവദിച്ചത് അതുകൊണ്ടാണ്. രാഷ്‌ട്രീയം കൂടുതൽ സർഗാത്മകമാകണം. എല്ലാറ്റിലും രാഷ്‌ട്രീയം കാണുന്ന നിലപാട് മാറണമെന്നും അദ്ദേഹം പറഞ്ഞു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Kw2z7JE7mRXJuiFDiLrY8H
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *