
Perinthalmanna Radio
Date: 09-03-2026
അങ്ങാടിപ്പുറം: അങ്ങാടിപ്പുറം ഗ്രാമ പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന തേൻകുടത്ത് കുന്ന് റോഡിന്റെയും ചോലക്കുളം എകരക്കുഴി റോഡിന്റെയും ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷബീർ കറുമുക്കിൽ നിർവഹിച്ചു.
വൈസ് പ്രസിഡന്റ് മുബീന തസ്നിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വാർഡ് മെമ്പർമാരായ ചോലയിൽ കുഞ്ഞുമൊയ്തീൻ,മുൻ അംഗം അൻവർ കെ.ടി. എന്നിവർ സംസാരിച്ചു.
പ്രദേശവാസികളും നാട്ടുകാരും പങ്കെടുത്ത ചടങ്ങിൽ റോഡുകളുടെ നവീകരണം പ്രദേശത്തെ ഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിന് സഹായകരമാകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അഭിപ്രായപ്പെട്ടു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
