കക്കൂത്ത് റോഡിന്റെ ശനിദശ മാറുന്നില്ല; നടുറോഡിൽ ജലപ്രളയം

Share to



Perinthalmanna Radio
Date: 09-04-2024

പെരിന്തൽമണ്ണ: കഴിഞ്ഞ ദിവസം നവീകരിച്ച പെരിന്തൽമണ്ണ ടൗൺഹാൾ–കക്കൂത്ത് നമ്പ്യാർപടി റോഡിന് ശനിദശ മാറുന്നില്ല. റോഡിനടിയിലൂടെയുള്ള ജലവിതരണ പൈപ്പ് പൊട്ടിയതു മൂലം നവീകരിച്ച് ദിവസങ്ങൾക്കകം 3 ഭാഗങ്ങളിൽ പൈപ്പ് മാറ്റാനായി പുതിയ റോഡിന്റെ ഭാഗങ്ങൾ വെട്ടിക്കീറിയിരുന്നു. ഏറെ കാലം തകർന്നു കി‌ടന്ന ശേഷമാണ് നജീബ് കാന്തപുരം എംഎൽഎയുടെ വികസന ഫണ്ടിൽ നിന്ന് 2 കോടി രൂപ ചെലവഴിച്ച് റോഡ് നവീകരിച്ചത്. ഫെബ്രുവരി ഏഴിനാണ് റോഡ് നവീകരണം പൂർത്തിയാക്കി തുറന്നത്.

ഊട്ടി റോഡിൽ നിന്ന് ജംക്‌ഷനിലെത്താതെ മണ്ണാർക്കാട് റോഡിലേക്ക് എത്താനുള്ള ലിങ്ക് റോഡാണ് ഇത്. ഒട്ടേറെ വാഹനങ്ങൾ ഈ റോഡിനെ ആശ്രയിക്കുന്നുണ്ട്. 3 ഇടങ്ങളിലെ പൈപ്പ് പൊട്ടിയതു മൂലമുള്ള പ്രതിസന്ധി റോഡു കീറി ശരിയാക്കിയതാണ്.

അപ്പോഴേക്കും കഴിഞ്ഞ ദിവസം മുതൽ മറ്റൊരു ഭാഗത്ത് കൂടി പൈപ്പ് പൊട്ടി വെള്ളം റോ‍ഡിൽ പരന്നൊഴുകുകയാണ്. അതേ സമയം റോഡിനടിയിലെ പൊട്ടിയ പൈപ്പ് മാറ്റി സ്ഥാപിക്കുകയല്ലാതെ വേറെ വഴിയില്ലാത്തതിനാൽ ജനകീയ പ്രതിഷേധത്തിൽ ജല അതോറിറ്റി ഉദ്യോഗസ്ഥരും പ്രയാസത്തിലാണ്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/JFl6Cge5q6nBts9kivlIus
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *