
Perinthalmanna Radio
Date: 09-04-2025
പെരിന്തൽമണ്ണ: മണ്ണാർക്കാട് റോഡിനേയും പട്ടാമ്പി റോഡിനേയും ബന്ധിപ്പിക്കുന്ന പോലീസ് സ്റ്റേഷൻ റോഡിന്റെ നവീകരണ പ്രവൃത്തികൾ ഇന്ന് മുതല്‍ ആരംഭിച്ചു. ഫുൾ വിഡ്ത്തിൽ ടൈൽ പാകി പ്രോപ്പർ ഡ്രൈനേജ് ഒരു ഭാഗത്ത് നടപ്പാത , മറു ഭാഗത്തു നിയന്ത്രിത പാർക്കിങ്ങും അനുവദിച്ചു പഴയ വാഹനങ്ങൾ കിടന്നിരുന്ന സ്ഥലത്ത് ഓപ്പൺ ജിം വിശ്രമ കേന്ദ്രം എന്നിവയാണ് പ്ലാൻ ചെയ്തിരിക്കുന്നത്. ഇതിനായി 49 ലക്ഷം രൂപയാണ് നഗരസഭ ചിലവഴിക്കുന്നത്. ഓപ്പൺ ജിം, വിശ്രമ കേന്ദ്രവും അടുത്ത ഘട്ടത്തിൽ ആണ് യഥാർഥ്യമാവുക.
പെരിന്തൽമണ്ണ നഗരത്തിലെ പോലീസ് സ്റ്റേഷൻ, കോടതി സമുചയം, സിവിൽ സ്റ്റേഷൻ, സബ് ജയിൽ, എക്സൈസ് ഓഫീസ്, എഇഒ ഓഫീസ്, വരാനിരിക്കുന്ന ട്രഷറി എന്നിവ സ്ഥിതി ചെയ്യുന്ന ഏറ്റവും നയതന്ത്ര പ്രദേശമാണ് പോലീസ് സ്റ്റേഷൻ റോഡ്.
ഈ റോഡിനെ ഘട്ടം ഘട്ടമായി നവീകരിക്കുമെന്ന് നേരത്തെ തന്നെ പറഞ്ഞിരുന്നു. ഏറെ കാലമായി പഴയ തൊണ്ടി വാഹനങ്ങളുടെ ഡംബ്ബിങ് യാർഡ് ആയിരുന്നു. ആദ്യം അത് ഒഴിവാക്കുകയാണ് നഗരസഭാ ചെയ്തത്. പിന്നീട് ഏറെ സാങ്കേതിക കുരുക്കിൽപെട്ട് കിടന്ന പോലീസ് സ്റ്റേഷൻ റോഡ് നഗരസഭ ഏറ്റെടുത്തു. ഇപ്പോള്‍ ആധുനിക രീതിയിൽ നവീകരിക്കാൻ ഒരുങ്ങിയിരിക്കുന്നത്. രണ്ട് ഘട്ടങ്ങളായാണ് ഇന്ന് മുതൽ പ്രവൃത്തി ആരംഭിച്ചത്. ആദ്യ ഘട്ടത്തില്‍ പട്ടാമ്പി റോഡിൽ നിന്ന് കോടതി സമുചയം വരെയും പിന്നീട് കോടതി മുതൽ ഹാന്റെക്സ് വരെയും റോഡ് അടച്ചിടും പൊതു ജനങ്ങൾ, പോലീസ് സ്റ്റേഷൻ, കോടതി സമുചയം, സിവിൽ സ്റ്റേഷൻ, സബ് ജയിൽ, എക്സൈസ് ഓഫീസ്, എന്നിവിടങ്ങളിൽ എത്തുന്നവരും ഓഫ്‌ഷ്യൽസ് ഉൾപ്പെടെ ഉള്ളവരും പൂർണ്ണമായും സഹകരിക്കണമെന്ന് നഗരസഭ ചെയർമാൻ അറിയിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/J7NWdxCLJpk9T56B3gQkSz
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ