പെരിന്തൽമണ്ണ കെ.എം.എം.യു.പി സ്കൂളിൽ ബി.എൽ.ഒയും പോലീസും തമ്മിൽ വാക്കുതർക്കം

Share to


Perinthalmanna Radio
Date: 09-04-2026

പെരിന്തൽമണ്ണ: പെരിന്തൽമണ്ണ ജൂബിലിയിലെ കെ.എം.എം.യു.പി സ്കൂളിലെ പോളിങ് ബൂത്തിൽ ബി.എൽ.ഒയും പോലീസും തമ്മിൽ വാക്കുതർക്കം. 80-ാം നമ്പർ ബൂത്തിലെ ബി.എൽ.ഒ ആയ അനൂപും സബ് ഇൻസ്പെക്ടർ ഉദയൻ ടി.പിയും തമ്മിലാണ് തർക്കമുണ്ടായത്. പോലീസ് ഉദ്യോഗസ്ഥർ തന്നോട് മോശമായി പെരുമാറുകയും 5 ശാരീരികമായും ബുദ്ധിമുട്ടിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.

തിരഞ്ഞെടുപ്പ് ജോലികൾ തടസ്സപ്പെടുത്തുന്ന രീതിയിലായിരുന്നു പോലീസിന്റെ പെരുമാറ്റമെന്നും ഇതിനെതിരെ സബ് കളക്ടർക്ക് ഔദ്യോഗികമായി പരാതി നൽകുമെന്നും അനൂപ് അറിയിച്ചു. മാസങ്ങളായി ഉറക്കമില്ലാതെ ജോലി ചെയ്യുന്ന ബി.എൽ.ഒമാരോടുള്ള പോലീസിന്റെ ഇത്തരത്തിലുള്ള സമീപനം അംഗീകരിക്കാൻ ആവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *