പെരിന്തൽമണ്ണയിലും മങ്കടയിലും പോളിംഗ് 75 ശതമാനം പിന്നിട്ടു

Share to


Perinthalmanna Radio
Date: 09-04-2026

മലപ്പുറം: ജില്ലയിലെ വിവിധ നിയമസഭാ മണ്ഡലങ്ങളിൽ വോട്ടെടുപ്പ് പുരോഗമിക്കുമ്പോൾ മികച്ച പോളിംഗ് രേഖപ്പെടുത്തി. വൈകുന്നേരം അഞ്ച് മണി വരെയുള്ള കണക്കുകൾ പ്രകാരം പെരിന്തൽമണ്ണയിലും മങ്കടയിലും പോളിംഗ് 75 ശതമാനം പിന്നിട്ടു. പെരിന്തൽമണ്ണയിൽ 77.04 ശതമാനവും മങ്കടയിൽ 76.63 ശതമാനവുമാണ് ഇതുവരെ രേഖപ്പെടുത്തിയ പോളിംഗ്.

ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത് ഏറനാട് മണ്ഡലത്തിലാണ് (78.8%). കൊണ്ടോട്ടി (78.16%), മഞ്ചേരി (78.32%), മലപ്പുറം (77.91%) എന്നീ മണ്ഡലങ്ങളിലും പോളിംഗ് ശതമാനം 77 കടന്നു.

*ജില്ലയിലെ വിവിധ മണ്ഡലങ്ങളിലെ ഇതുവരെയുള്ള പോളിംഗ് ശതമാനം താഴെ നൽകുന്നു:*

ഏറനാട്: 78.8%
മഞ്ചേരി: 78.32%
കൊണ്ടോട്ടി: 78.16%
മലപ്പുറം: 77.91%
പെരിന്തൽമണ്ണ: 77.04%
വണ്ടൂർ: 76.88%
വള്ളിക്കുന്ന്: 76.92%
മങ്കട: 76.63%
നിലമ്പൂർ: 75.59%
താനൂർ: 74.93%
തവനൂർ: 74.56%
വേങ്ങര: 74.06%
തിരൂരങ്ങാടി: 73.84%
കോട്ടയ്ക്കൽ: 73.45%
തിരൂർ: 71.86%
പൊന്നാനി: 70.04%

പലയിടങ്ങളിലും വോട്ടർമാരുടെ നീണ്ട നിര ഇപ്പോഴും തുടരുന്നുണ്ട്. അതിനാൽ അന്തിമ പോളിംഗ് ശതമാനം ഇനിയും ഉയരാനാണ് സാധ്യത.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *