
Perinthalmanna Radio
Date: 09-06-2024
മലപ്പുറം : പ്ലസ് വൺ ആദ്യ അലോട്‌മെന്റ് നടപടികൾ പുരോഗമിക്കുമ്പോൾ ജില്ലയിൽ പ്രവേശന നടപടികൾ പൂർത്തീകരിച്ചത് 33,170 വിദ്യാർഥികൾ. 17,149 കുട്ടികൾ സ്ഥിരമായും 16,021 കുട്ടികൾ താത്കാലികമായും പ്രവേശനം നേടി. 3,109 പേർക്ക് പ്രവേശനത്തിന് അവസരം ലഭിച്ചിട്ടും പ്രവേശന നടപടികൾ പൂർത്തീകരിച്ചിട്ടില്ല. 114 പേർ അവസരം നിഷേധിച്ചിട്ടുണ്ട്.
ജില്ലയിൽ ആകെ 82,446 അപേക്ഷകരിൽ 36,393 പേർക്കാണ് ആദ്യഘട്ടത്തിൽ പ്രവേശനത്തിന് അവസരം ലഭിച്ചത്. ആദ്യഘട്ടത്തിൽത്തന്നെ ജനറൽ വിഭാഗം, സംവരണ വിഭാഗത്തിലെ ഈഴവ തിയ്യ ബില്ലവ, മുസ്‌ലിം, വിശ്വകർമ്മ എന്നിവയിലെ മുഴുവൻ സീറ്റുകളും നിറഞ്ഞിരുന്നു. ഇനി ആംഗ്ലോ ഇന്ത്യൻ വിഭാഗത്തിൽ 998, ക്രിസ്റ്റ്യൻ ഒ.ബി.സി. 335, ഹിന്ദു ഒ.ബി.സി 483, പട്ടികജാതി 2,731, പട്ടികവർഗം 4,508, ഭിന്നശേഷി 381, കാഴ്ചപരിമിതർ 215, ധീവര 663, കുശവൻ 253, കുടുംബി 366, സാമ്പത്തിക പിന്നാക്കവിഭാഗം 2,881 എന്നിവയിലായി ആകെ 13,814 സീറ്റാണ് ഒഴിഞ്ഞുകിടക്കുന്നത്. ഭിന്നശേഷി വിഭാഗങ്ങളെക്കൂടി ഉൾപ്പെടുത്തി ആകെ 50,207 സീറ്റിലേക്കാണ് അലോട്‌മെന്റ് നടക്കുന്നത്.
സ്പോർട്‌സ് ക്വാട്ടയിൽ 874 പേർ പ്രവേശനം നേടി. ഇതിൽ 449 പേർ സ്ഥിരമായും 425 പേർ താത്കാലികമായുമാണ് പ്രവേശനം നേടിയത്. 304 പേർ പ്രവേശന നടപടികൾ പൂർത്തീകരിച്ചിട്ടില്ല. 1,179 സീറ്റിലേക്കാണ് ജില്ലയിൽ സ്പോർട്‌സ് ക്വാട്ടയിൽ ആദ്യഘട്ടത്തിൽ പ്രവേശനത്തിന് അവസരം കിട്ടിയത്. ആദ്യ അലോട്‌മെന്റ് പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ ജില്ലയിൽ 46,053 പേരാണ് സീറ്റില്ലാതെ പുറത്തു നിൽക്കുന്നത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FVGVn6RKfVEEKmMajOJeL7
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
