Wednesday, December 25

പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ ഡയാലിസിസ് നൽകിയത് 12187 പേർക്ക്

Share to

Perinthalmanna Radio
Date: 09-08-2024

പെരിന്തൽമണ്ണ: ജില്ലാ ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റ് ആരംഭിച്ചതിനു ശേഷം കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 12187 പേർക്ക് ഡയാലിസിസ് സേവനം ലഭിച്ചു. കഴിഞ്ഞ വർഷം മാത്രം 4310 ഡയാലിസിസും ഈ വർഷം ജൂൺ 30 വരെ 1761 ഡയാലിസിസും നൽകി. 2021 ജൂലൈ 14ന് ആണ് ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റ് പ്രവർത്തനം തുടങ്ങിയത്. കഴിഞ്ഞ വർഷം ജനുവരിയിൽ ആരംഭിച്ച ആശുപത്രിയിലെ കീമോതെറപ്പി യൂണിറ്റിലൂടെയും നിരവധി പേർക്ക് സേവനം നൽകാനായി. കഴിഞ്ഞ വർഷം 1161 പേർക്കും ഈ വർഷം 566 പേർക്കും ഉൾപ്പെടെ ഒന്നര വർഷത്തിനുള്ളിൽ 1727 പേർക്ക് കീമോ നൽകാനായി. ഞായർ ഒഴികെ എല്ലാ ദിവസങ്ങളിലും ഈ സേവനം ലഭ്യമാണ്. മൂന്നാമതൊരു ഷിഫ്‌റ്റ് കൂടി തുടങ്ങുന്നതിന് ഗുണഭോക്തൃ പട്ടിക തയാറാക്കിയിട്ടുണ്ട്. ഈ ഷിഫ്‌റ്റ് കൂടി ആരംഭിക്കാനായാൽ 24 പേർക്ക് ഒരു ദിവസം സേവനം നൽകാനാവും. എന്നാൽ ആശുപത്രിയിൽ മാലിന്യ പരിപാലനത്തിനായി ഇഫ്ലുവന്റ് ട്രീറ്റ്മെന്റ് പ്ലാന്റ്(ഇഎസ്‌ടിപി) നിർമിച്ചാൽ മാത്രമേ മൂന്നാമത് ഷിഫ്‌റ്റ് തുടങ്ങാനാകൂ. ഇതിനായി ജില്ലാ പഞ്ചായത്ത് ഐആർടിസിയെ ചുമതലപ്പെടുത്തി ഡിപിആർ തയാറാക്കിയിട്ടുണ്ട്. 2024–25 വാർഷിക പദ്ധതിയിൽ 30 ലക്ഷം രൂപയുടെ ഇടിപി വിഭാവനം ചെയ്‌തിട്ടുണ്ട്. ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ചാലുടൻ വർക്ക് ഓർഡർ നൽകുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ.റഫീഖ അറിയിച്ചു. 5 മാസത്തിനുള്ളിൽ പ്ലാന്റ് പൂർത്തിയാക്കാനാവുമെന്നും അവർ പറഞ്ഞു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/LGNq30ypgbfIwG3hGCsoS1
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *