
Perinthalmanna Radio
Date: 09-08-2024
അങ്ങാടിപ്പുറം: പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന (പി.എം.കെ.എസ്.വൈ.) പദ്ധതിയിൽ ഉൾപ്പെടുത്തി അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രസംരക്ഷണത്തിലുള്ള അൽപ്പാകുളം നവീകരിക്കുന്നു. ഇതിന്റെ ഭാഗമായി മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് എം.ആർ. മുരളിയുടെ സാന്നിധ്യത്തിൽ നടന്ന യോഗത്തിൽ നവീകരണ പ്രവർത്തനങ്ങൾക്ക് കുളം വിട്ടുകൊടുക്കുന്നതിന് ധാരണയായി.
പദ്ധതിയിൽ ആവശ്യമായ ഭേദഗതിവരുത്തി കുളം നവീകരണ പദ്ധതിയുടെ ഭാഗമാകുന്നതിനുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്ന് പി.എം.കെ.എസ്.വൈ. നിർവഹണ പദ്ധതിയുടെ ചെയർമാനും പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ അഡ്വ. എ.കെ. മുസ്തഫ അറിയിച്ചു. സംസ്ഥാനതലത്തിലുള്ള നോഡൽ ഏജൻസിയുടെ അംഗീകാരം ലഭിക്കുന്നതോടെ നവീകരണം ആരംഭിക്കും.
അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് കോഴിപ്പാട്ടിൽ സഈദയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റിനു പുറമേ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എ.കെ മുസ്തഫ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷബീർ കറുമുക്കിൽ, ബ്ലോക്ക് അംഗം ദിലീപ്, വാർഡംഗം രത്നകുമാരി, ദേവസ്വം എക്സി. ഓഫീസർ എം. വേണുഗോപാൽ, അസി. മാനേജർ എ.എൻ. ശിവപ്രസാദ്, അനിൽകുമാർ, ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാരായ എ. ഗോപകുമാർ, കെ.പി. ഷിജുമോൻ, പി.എം.കെ.എസ്.വൈ. ടെക്‌നിക്കൽ എക്സ്പർട്ട് സുമയ്യ റോഷൻ തുടങ്ങിയവരും പങ്കെടുത്തു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/LGNq30ypgbfIwG3hGCsoS1
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
