ഭക്ഷണം കിട്ടാൻ വൈകിയതിൽ തർക്കം; യുവാവിനെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ പിടിയിൽ

Share to


Perinthalmanna Radio
Date: 09-08-2025

പെരിന്തൽമണ്ണ: കൊളത്തൂരിലെ ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ രണ്ടുപേർ മദ്യലഹരിയിൽ ഭക്ഷണം കിട്ടാൻ വൈകിയെന്നു പറഞ്ഞ് ബഹളംവെക്കുകയും തുടർന്ന് എതിർത്ത് സംസാരിച്ച യുവാവിനെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ പ്രതികളെ പിടികൂടി. സംഭവത്തിന് ശേഷം വയനാട്ടിലേക്ക് രക്ഷപ്പെട്ട പ്രതികളെ മീനങ്ങാടിയിൽനിന്ന് വെള്ളിയാഴ്ച പുലർച്ചെയാണ് പിടികൂടിയത്.

കൊളത്തൂർ പടിഞ്ഞാറേകുളമ്പ് ചെങ്കുണ്ടൻ അബ്ദുൾ ഹക്കീം (32), പാങ്ങ് ചേണ്ടി സ്വദേശി പാറയിൽ നിസാമുദ്ദീൻ (36) എന്നിവരെയാണ്‌ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്‌. ഒപ്പം പ്രതികൾക്ക് രക്ഷപ്പെടാനും ഒളിവിൽ താമസിക്കാനും സൗകര്യം ചെയ്തുകൊടുത്ത രണ്ടുപേരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കഴിഞ്ഞ ബുധനാഴ്ച രാത്രി പത്തരയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.

അറസ്റ്റിലായ അബ്ദുൾ ഹക്കീം എന്ന അമ്മാവൻ ഹക്കീം, സുഹൃത്തായ നിസാമുദ്ദീൻ എന്നിവർ കൊളത്തൂരിൽ പുതുതായി ആരംഭിച്ച ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ എത്തുകയും ഓർഡർ ചെയ്ത ഭക്ഷണം കിട്ടാൻ വൈകിയെന്നു പറഞ്ഞ് മദ്യലഹരിയിലായിരുന്ന ഇരുവരും ഹോട്ടലിലുള്ള ഒരു സ്റ്റാഫുമായി വാക്കുതർക്കത്തിൽ ഏർപ്പെടുകയുമായിരുന്നു. ഈ സമയം അവിടെ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന മറ്റൊരു യുവാവ് പ്രശ്നത്തിൽ ഇടപെട്ടു. തുടർന്ന് ഇരുവരുടെയും തർക്കം ആയാളോടായി. അബ്ദുൾ ഹക്കീം പ്രശ്നത്തിൽ ഇടപെട്ട യുവാവിനെ മർദിച്ച് പരിക്കേൽപ്പിച്ചു. തൊട്ടപ്പുറത്തെ ക്ലബ്ബിൽ ഇരിക്കുകയായിരുന്ന യുവാവിന്‍റെ ബന്ധുവും സുഹൃത്തും ഇതറിഞ്ഞ് സ്ഥലത്തെത്തുകയും ഹക്കീമുമായി വാക്കുതർക്കമുണ്ടാകുകയും ചെയ്തു.

ഹോട്ടലിലെ പ്രശ്നം താത്കാലികമായി അവസാനിച്ചെങ്കിലും പിന്നീട് കൊളത്തൂർ കുറുപ്പത്താൽ ബസ്‌ സ്റ്റാൻഡിൽ വെച്ച് പ്രതികൾ മർദനമേറ്റ യുവാവിന്റെ ബന്ധുവും സുഹൃത്തുമായും അടിപിടിയുണ്ടാകുകയും തുടർന്ന് അബ്ദുൾ ഹക്കീം കാറുമായി വന്ന്‌ ഇവരെ രണ്ടുതവണ മനപ്പൂർവം ഇടിച്ച് കൊല്ലാൻ ശ്രമിച്ചുവെന്നാണ് പരാതി.

കാറിടിച്ച് രണ്ടുപേർക്കും പരിക്കുപറ്റിയിരുന്നു. ദേഹത്ത് ചതവുകളും മുറിവുകളുമുണ്ട്. ഹക്കീമിന്‍റെ പേരിൽ കൊളത്തൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ നിരവധി മണൽക്കടത്ത് കേസുകളും നിസാമുദ്ദീന്റെ പേരിൽ മേലാറ്റൂർ പോലീസ് സ്റ്റേഷനിൽ 2021-ൽ രജിസ്റ്റർ ചെയ്ത ഒരു തട്ടിക്കൊണ്ടുപോകൽ കേസുമുണ്ട്. മലപ്പുറം ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥിന്റെ നേതൃത്വത്തിൽ പെരിന്തൽമണ്ണ ഡിവൈഎസ്‌പി എ. പ്രേംജിത്ത്, സ്റ്റേഷൻ ഇൻസ്പെക്ടർമാരായ സുമേഷ് സുധാകരൻ, അശ്വത്ത് എസ്. കാരൺമയിൽ, എസ്ഐമാരായ ഷിജോ സി. തങ്കച്ചൻ, റാഫേൽ, എ

Share to

Leave a Reply

Your email address will not be published. Required fields are marked *