പഴയ സഹപാഠിക്ക് സ്നേഹവീട് ഒരുക്കി കൂട്ടുകാരുടെ ഓണം

Share to


Perinthalmanna Radio
Date: 09-09-2025
———————————————-
This News Sponsored by
——————————————

ഭാരത് ബെഡ് എംപോറിയത്തിൽ ഓണം ഓഫറുകളുടെ മഹാവിസ്മയം

▶️പെരിന്തൽമണ്ണയിൽ ബ്രാൻഡഡ് ബെഡുകൾക് 20% മുതൽ 30 ശതമാനം വരെ ഡിസ്കൗണ്ട്

▶️Duroflex, Peps, Restolex, Coiron തുടങ്ങിയ പ്രശസ്ത കമ്പനികളുടെ ബെഡ്ഡുകൾക്ക് 20% മുതൽ 30% വരെ ഡിസ്കൗണ്ട്

▶️ കൂടാതെ ബെഡ് ഷീറ്റ്, കംഫർട്ടർ, മാട്രസ് പ്രൊട്ടക്ടർ, പില്ലോസ് തുടങ്ങി മറ്റനേകം ഉറപ്പായ സമ്മാനങ്ങളും

▶️ പ്രശസ്ത കമ്പനികളുടെ Spring Mattress, Medicated Mattress, Foam Mattress, Coir Mattress, Folding Mattress തുടങ്ങിയവ ഏത് അളവിലും വലിപ്പത്തിലും ലഭ്യമാണ്.

▶️ മികച്ച നിലവാരത്തിലും കുറഞ്ഞ ചിലവിലും കർട്ടൻസും ബ്ലൈന്റ്സും നിർമ്മിച്ചു നൽകുന്നു.

  കൂടുതൽ ഓഫറുകൾക്ക് ഇന്ന് തന്നെ സന്ദർശിക്കുക

ഭാരത് ബെഡ് എംപോറിയം
Opp. Market City
Calicut Road,
Perinthalmanna
📞9961902864
📞9142382318
——————————————-


അങ്ങാടിപ്പുറം: പഴയ സഹപാഠിയുടെ ആഗ്രഹം തിരിച്ചറിഞ്ഞ കൂട്ടുകാർ ഓണത്തിന് അവൾക്ക് സമ്മാനിക്കാൻ കാത്തുവച്ചത് പുത്തൻ വീട്. പരിയാപുരം സെന്റ് മേരീസ് സ്‌കൂളിലെ 2003–2004 എസ്എസ്എൽസി ബാച്ചിലെ വിദ്യാർഥികളാണ് സ്‌നേഹത്തിന്റെ പുതിയപാഠം രചിച്ചത്.

കഴിഞ്ഞ വർഷത്തെ സ്‌നേഹ സംഗമത്തിലാണ് ചീരട്ടാമല സ്വദേശിനിയായ സഹപാഠിക്ക് വീടൊരുക്കാൻ തീരുമാനിച്ചത്. 7 മക്കളിൽ ഒരാളായി വളർന്ന, ശാരീരിക അവശതയുള്ള സഹപാഠിക്ക് സ്‌കൂൾ കാലത്ത് തന്നെ കൂട്ടുകാർ താങ്ങും തണലുമായി കൂടെയുണ്ട‌ായിരുന്നു. 2 മക്കളുമൊത്ത് താമസിക്കുന്ന ഇവർക്ക് ആകെയുള്ളത് കുടുംബസ്വത്തായി ലഭിച്ച 5 സെന്റ് സ്ഥലമാണ്. ഈ സ്ഥലത്താണ് 531 ചതുരശ്ര അടിയിൽ ഏഴര ലക്ഷം രൂപ ചെലവിൽ കൂട്ടുകാർ ചേർന്ന് മനോഹരമായ വീട് നിർമിച്ചു നൽകിയത്.

ചീരട്ടാമലയിൽ നടന്ന ചടങ്ങിൽ കൂട്ടുകാരും അധ്യാപകരും ഒത്തുചേർന്ന് ആഹ്ലാദം പങ്കിട്ടു.

അധ്യാപകരായ മനോജ് വീട്ടുവേലിക്കുന്നേൽ, കെ.വൈ.മിനി എന്നിവർ ചേർന്ന് താക്കോൽ കൈമാറി. ആൻഡ്രൂസ് കെ.ജോസഫ്, ഭവന നിർമാണ കമ്മിറ്റി അംഗങ്ങളായ വി.ടി.അബ്ദുൽ ഹക്കീം, ടി.റഫീഖ്, പി.മുഹമ്മദ് ഷഫീഖ്, എ.എസ്.വിഷ്ണു, കെ.ടി.ഹന്നത്ത്, എം.കെ.ഷഫീഖ്, യു.സുധിൻ, പി.സജ്ന, ടി.ലിജി, പി.ശ്രീനി, പി.പി.മുബാറക്, കെ.ടി.ഫിറോസ് മോൻ, എം.പി.ഷബ്ന ജാസ്മിൻ, കെ.സുബീഷ്, പി.റഹ്മത്തുന്നീസ, പി.കെ.റെനിൽ, കെ.ബൾക്കീസ്, ടി.നബീല, സി.ഷമീജ നാസർ, സി.എച്ച്.സാബിറ, കെ.രതീഷ്, ഇ.പി.ഷമീം, പി.ഫർഹാന, ഷംന എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകി.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/DTmqFQ9ysq78lvjIoR2yuX?mode=r_c
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *