Perinthalmanna Radio
Date: 09-11-2022
പെരിന്തൽമണ്ണ: പൊതുവിതരണം, ലീഗൽ മെട്രോളജി, റവന്യൂ വകുപ്പുകൾ സംയുക്തമായി പെരിന്തൽമണ്ണയിലെ അരി, പലചരക്ക് മൊത്ത-ചില്ലറ വിൽപനശാലകളിലും സൂപ്പർമാർക്കറ്റുകളിലും പരിശോധന നടത്തി. അമിതവില ഈടാക്കുന്നതിനെതിരേയും കരിഞ്ചന്ത, പൂഴ്‌ത്തിവെപ്പ് എന്നിവ തടയുന്നതിനുമായുള്ള നടപടികളുടെ ഭാഗമായിട്ടായിരുന്നു പരിശോധന. ക്രമക്കേട് കണ്ടെത്തിയ കടയുടമകൾക്ക് നോട്ടീസ് നൽകുകയും പിഴ ചുമത്തുകയുംചെയ്തു. പൊതുവിപണിയിൽ വില നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പരിശോധനകളും നിയമനടപടികളും തുടരുമെന്ന് അധികൃതർ അറിയിച്ചു. പരിശോധനയ്ക്ക് താലൂക്ക് സപ്ലൈ ഓഫീസർ പി. അബ്ദുറഹ്‌മാൻ, തഹസിൽദാർ പി.എം. മായ, ലീഗൽ മെട്രോളജി ഇൻസ്‌പെക്ടർ രഞ്ജിത്ത്, റേഷനിങ് ഇൻസ്‌പെക്ടർ ടി.എ. രജീഷ്‌കുമാർ, ജീവനക്കാരായ പി. ജയദേവ്, കെ. പ്രവീൺ, പി.എ. സജി, അമൃത് രാജ് എന്നിവർ നേതൃത്വംനൽകി.