മക്കളുടെ ചികിത്സ കഴിഞ്ഞു; ഈശ്വർ മാൽപേയും കുടുംബവും മടങ്ങി

Share to

Perinthalmanna Radio
Date: 09-11-2024

പുലാമന്തോൾ: ആരോഗ്യ സ്ഥിതിയിൽ പുരോഗതി കൈവരിച്ച് അഷ്ടവൈദ്യൻ ശങ്കരൻ മൂസിന്റെ എസ്.ആർ.ഡി. ആയുർവേദ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ ഈശ്വർ മാൽപെയുടെ മക്കൾ 21 ദിവസത്തെ ചികിത്സ കഴിഞ്ഞു മടങ്ങി.

സെറിബ്രൽ പാൾസി ബാധിച്ച 23-കാരൻ കാർത്തിക്, ഏഴുവയസ്സുകാരി ഭ്രാഹ്മി എന്നിവർക്ക് ഡോ. ആര്യൻ മൂസ്സിന്റെ നേതൃത്വത്തിൽ ഡോക്ടർമാരായ ശ്രീരാമൻ, രോഷ്‌നി, ജയശങ്കരൻ എന്നിവരടങ്ങിയ സംഘമാണ് ചികിത്സ നൽകിയത്. കൊണ്ടുവന്നപ്പോഴുണ്ടായിരുന്ന ബുദ്ധിമുട്ടുകളെല്ലാം രണ്ടുപേരിലും കുറഞ്ഞു. കാർത്തിക് വശങ്ങളിലേക്ക് തിരിയാനും വിളി കേൾക്കുമ്പോൾ പ്രതികരിക്കാനും ചക്രക്കസേരയിൽ ഇരിക്കാനും തുടങ്ങി. വാക്കറിൽ ഒരാളുടെ ചെറിയ സഹായമുണ്ടങ്കിൽ മുന്നോട്ടു നീങ്ങാൻ ഭ്രാഹ്മിക്കും ആകുന്നുണ്ട്. ആളുകളെ തിരിച്ചറിയാനും ശാന്തമായി പ്രതികരിക്കാനും സാധിക്കുന്നുണ്ട്.

എല്ലാ പ്രതീക്ഷകളും അസ്തമിച്ച സമയത്താണ് രണ്ടു മക്കളെയുംകൊണ്ട് ഈശ്വർ മാൽപെയും ഭാര്യ ഗീതയും കർണാടകയിൽനിന്ന് പുലാമന്തോളിൽ എത്തിയത്. ആറുമാസത്തേക്കുള്ള മരുന്നുകൾ ആശുപത്രിയിൽനിന്ന് നൽകി. ഇതേ അസുഖത്തത്തുടർന്ന് ഇവരുടെ 23 വയസ്സുള്ള മറ്റൊരു ആൺകുട്ടി രണ്ടുവർഷംമുൻപ് മരിച്ചിരുന്നു. പുലാമന്തോൾ അഷ്ടവൈദ്യ കുടുംബത്തിന്റെ ‘തണൽ’ പദ്ധതിയിലുൾപ്പെടുത്തിയാണ് ഈശ്വർ മാൽപേയുടെ കുട്ടികളുടെ ചികിത്സ നടത്തുന്നത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/HVttgTxHYWILR97GONuytr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *