പെരിന്തൽമണ്ണയിൽ നടന്ന ഭൂമി തരംമാറ്റൽ അദാലത്തിൽ 2500 അപേക്ഷകൾ തീർപ്പാക്കി

Share to

Perinthalmanna Radio
Date: 09-11-2024

പെരിന്തൽമണ്ണ: ഭൂമി തരംമാറ്റവുമായി ബന്ധപ്പെട്ട് പെരിന്തൽമണ്ണയിൽ നടന്ന താലൂക്ക്‌തല അദാലത്തിൽ 2500 അപേക്ഷകൾ തീർപ്പാക്കി. താലൂക്ക് പരിധിയിലെ 24 വില്ലേജ് ഓഫിസുകളിലും 16 കൃഷി ഓഫിസുകളിലുമായുള്ളതാണ് ഈ അപേക്ഷകൾ. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ പൊതുജനങ്ങളെ ഉൾപ്പെടുത്താതെയാണ് അദാലത്ത് സംഘടിപ്പിച്ചത്. കഴിഞ്ഞ ഓഗസ്റ്റ് വരെയുള്ള 25 സെന്റ് ഭൂമിയിൽ താഴെയുള്ളതും ഫീസ് ഇളവുള്ളതുമായ അപേക്ഷകളാണ് അദാലത്തിൽ പരിഗണിച്ചത്.

എങ്കിലും പരമാവധി അപേക്ഷകൾ തീർപ്പാക്കാൻ കഴിഞ്ഞത് നേട്ടമായാണ് അധികൃതർ കരുതുന്നത്.താലൂക്ക് ഓഫിസ് ഹാളിൽ കലക്ടർ വി.ആർ.വിനോദ് അദാലത്ത് ഉദ്ഘാടനം ചെയ്തു. സബ് കലക്ടർ അപൂർവ ത്രിപാഠി, സീനിയർ സൂപ്രണ്ട് കെ.കെ.പ്രസിൽ, തഹസിൽദാർ ഹാരിസ് കപ്പൂർ, എൽആർ തഹസിൽദാർ എ.വേണുഗോപാൽ, സൂപ്രണ്ടുമാരായ പി.ഹംസ, സരിതകുമാരി, ബാസ്‌റ്റിൻ, സത്യൻ, നറുകര എസ്‌വിഒ അബ്ദുൽ സലീം നടുവത്തിൽ എന്നിവർ പ്രസംഗിച്ചു. മികച്ച രീതിയിൽ തരംമാറ്റ ജോലികൾ നിർവഹിച്ച വില്ലേജ് ഓഫിസർമാർ, കൃഷി ഓഫിസർമാർ എന്നിവർക്ക് പ്രശംസാപത്രം കൈമാറി കലക്ടർ അനുമോദിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/HVttgTxHYWILR97GONuytr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *