സവാളക്ക് തീവില; ചില്ലറ വിപണിയില്‍ 80 കടന്നു

Share to

Perinthalmanna Radio
Date: 09-11-2024

സംസ്ഥാനത്ത് സവാള വില കുത്തിക്കുന്നു. പെരിന്തൽമണ്ണയിലെ ചില്ലറ വിപണിയിൽ 85 മുതൽ 90 രൂപയോളമാണ് ഇന്നലെ വില. ഒരാഴ്ചക്കിടെയാണ് സവാളയ്ക്ക് വലിയ വിലവർധന ഉണ്ടായത്. കേരളത്തിലേക്ക് സവാള എത്തിക്കുന്ന മഹാരാഷ്ട്രയിലെ നാസിക്, പൂനെ തുടങ്ങിയ സ്ഥലങ്ങളിൽ കനത്ത മഴയിൽ ഉണ്ടായ കൃഷി നാശമാണ് വില ഉയരാനുള്ള പ്രധാന കാരണം. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി മാർക്കറ്റുകൾ അടച്ചതും വിലക്കയറ്റത്തിന് ഇടയാക്കിയെന്ന് വ്യാപാരികൾ പറയുന്നു. കഴിഞ്ഞ ആഴ്ച 50ൽ നിന്നിരുന്ന വിലയാണ് ഒറ്റയടിക്ക് 70 രൂപ കടന്നത്. 
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/HVttgTxHYWILR97GONuytr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *