പാണ്ടിക്കാട് അങ്ങാടിയിൽ ഗതാഗതക്കുരുക്ക് രൂക്ഷം

Share to


Perinthalmanna Radio
Date: 09-11-2025

പാണ്ടിക്കാട്: സന്ധ്യയായാൽ പാണ്ടിക്കാട് അങ്ങാടി ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുന്നു. ഇതുമൂലം വഴിയാത്രക്കാരും വ്യാപാരികളും ദുരിതത്തിലായി. ഇന്നലെ വൈകിട്ട് തുടങ്ങിയ ഗതാഗതക്കുരുക്ക് രാത്രി 8.30 വരെ നീണ്ടു. പ്രധാനപ്പെട്ട 4 റോഡുകളിലൂടെയും വരുന്ന വാഹനങ്ങൾ ജംക്‌ഷൻ കടക്കാൻ കഴിയാതെ കുരുക്കിൽപെടുകകയാണ്. ടൗണിൽനിന്നു പുറത്തുകടക്കാൻ മണിക്കൂറോളം കാത്തുനിൽക്കേണ്ട അവസ്ഥ.

മഞ്ചേരി റോഡിലും വണ്ടൂർ റോഡിലുമെത്തിയാൽ വാഹനങ്ങൾ ഒട്ടൊന്നുമല്ല പ്രയാസപ്പെടുന്നത്. മഞ്ചേരി റോഡിനെയും വണ്ടൂർ റോഡിനെയും ബന്ധിച്ചുള്ള ബൈപാസിന് പദ്ധതിനിർദേശങ്ങളുണ്ടെങ്കിലും ഒന്നും പ്രാവർത്തികമായിട്ടില്ല.

മേലങ്ങാടിയിൽനിന്ന് മേലാറ്റൂർ – വണ്ടൂർ റോഡിനെയും പെരിന്തൽമണ്ണ റോഡിനെയും ബന്ധിപ്പിച്ചുള്ള ബൈപാസ് റോഡുകളുണ്ട്. പക്ഷേ ദൂരസ്ഥലത്തുനിന്നു വരുന്ന വാഹനങ്ങൾക്ക് ഇക്കാര്യം അറിയില്ല.

ഒരു റോഡിലും ബൈപാസ് തുടങ്ങുന്നിടത്ത് ദിശാബോർഡ് സ്ഥാപിച്ചിട്ടില്ല. ഗതാഗത പ്രശ്നം പരിഹരിക്കാൻ നേരത്തേ ട്രാഫിക് അവലോകന സമിതി രൂപീകരിച്ചിരുന്നങ്കിലും മാസത്തിൽ ഒരു യോഗം പോലും കൂടുന്നില്ല. തദ്ദേശ തിഞ്ഞെടുപ്പു കൂടി വരുന്നതോടെ ഗതാഗതക്കുരുക്ക് അതിരൂക്ഷമാകും. ഇപ്പോൾ ജംക്‌ഷനിൽ പേരിന് ഒരു ഹോംഗാർഡ് മാത്രമാണുള്ളത്. പ്രശ്നം പരിഹരിക്കാൻ വൈകിട്ട് 5 മുതൽ രാത്രി 9 വരെ കൂടുതൽ പൊലീസിന്റെ സേവനം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ശാശ്വത പരിഹാരത്തിന് വണ്ടൂർ – മഞ്ചേരി റോഡുകളെ ബന്ധിപ്പിച്ച് ബൈപാസ് റോഡ് ഒരുക്കണമെന്നും ഇതിനായി ത്രിതല ജനപ്രതിനിധികൾ രംഗത്തിറങ്ങണമെന്നും പ്രദേശവാസികൾ ആവശ്യപ്പെടുന്നു
………………………………………..
*കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക*
———————————————-
*പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക*

https://chat.whatsapp.com/IbXFMLBaqir9pII6VKVLor?mode=wwt
———————————————
*®Perinthalmanna Radio*
*വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ*

Share to

Leave a Reply

Your email address will not be published. Required fields are marked *