പെരിന്തൽമണ്ണ പ്രദേശം വീണ്ടും പുലി ഭീതിയിൽ

Share to

Perinthalmanna Radio
Date: 09-12-2024

പെരിന്തൽമണ്ണ: പെരിന്തൽമണ്ണ പരിസരത്തെ വീണ്ടും ഭീതിയിലാഴ്ത്തിക്കൊണ്ട് അജ്ഞാത ജീവിയുടെ ആക്രമണം. അമ്മിനിക്കാട്  കോലഞ്ചേരി റിനോജ് എന്നവരുടെ  കന്നു കാലിയെയാണ് അജ്ഞാത ജീവിയുടെ ആക്രമണത്തിൽ ചത്ത നിലയിൽ കണ്ടെത്തിയത്. ആക്രമണത്തിന്റെ രീതി അനുസരിച്ച് പുലിയുടേതാകാം എന്ന് സംശയിക്കുന്നതായി  വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. ഈയടുത്തായി പരിസര പ്രദേശമായ മണ്ണാർമല പ്രദേശത്തും പുലിയെന്ന് തോന്നിക്കുന്ന രീതിയിലുള്ള ജീവിയെ കണ്ടതായി നാട്ടുകാർ അറിയിച്ചിരുന്നു. വനം വകുപ്പ് ജീവനക്കാർ, മലപ്പുറം ജില്ലാ ട്രോമാകെയർ  പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റിലെ കേരള വനം വകുപ്പ് സർപ്പ റെസ്ക്യൂവർമാരായ യൂണിറ്റ് ലീഡർ ഷുഹൈബ് മാട്ടായ, ഡെപ്യൂട്ടി ലീഡർ ജബ്ബാർ ജൂബിലി, സെക്രട്ടറി ഫവാസ് മങ്കട, ഗിരീഷ് കീഴാറ്റൂർ, ഹുസ്സൻ കക്കൂത്ത്, യാസർ എരവിമംഗലം എന്നിവർ സ്ഥലം സന്ദർശിച്ചു. കൂടുതൽ സ്ഥിതീകരണം  വരുന്നതു വരെ പരിസരവാസികളോട് ജാഗ്രതരായിരിക്കുവാൻ ട്രോമാകെയർ പ്രവർത്തകർ അറിയിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/HVttgTxHYWILR97GONuytr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *