മാട് റോഡിന്‍റെ വശങ്ങളിലെ പൊന്തക്കാടുകള്‍ അപകട ഭീഷണിയാകുന്നു

Share to

Perinthalmanna Radio
Date: 09-12-2024

പെരിന്തൽമണ്ണ: പെരിന്തൽമണ്ണ കാര്യാവട്ടം റോഡിനെ ബന്ധിപ്പിക്കുന്ന റോഡായ മാട് റോഡിന്റെ ഇരു വശങ്ങളിലും കാട് മൂടി കിടക്കുന്നത് യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. റോഡിന്റെ ഇരു വശങ്ങളിലും കാട് മൂടി റോഡിലേക്ക് കയറി നിൽക്കുന്ന അവസ്ഥയിലാണ്. ഇത് മൂലം ഗതാഗതത്തിനു തടസ്സം നേരിടുന്നുണ്ട്. കൂടുതൽ വളവുകളും ഇറക്കവും ചേർന്ന റോഡിൽ കാട് മൂടി കിടക്കുന്നത് കൊണ്ട് വളവുകൾ എതിരെ വരുന്ന വാഹനങ്ങളെ കാണാൻ കഴിയാതെ വരുന്നത് അപകട സാധ്യത വർധിപ്പിക്കുന്നു. പെരിന്തൽമണ്ണയിൽ നിന്ന് കാര്യാവട്ടം- മേലാറ്റൂർ ഭാഗങ്ങളിലേക്ക് പോകാനുള്ള എളുപ്പ വഴി എന്നത് കൊണ്ട് തന്നെ ഈ വഴി നിരന്തരം നിരവധി വാഹനങ്ങൾ കടന്നു പോകുന്ന ഒരു പാതകൂടി ആണ് ഇത്. പെരിന്തൽമണ്ണ മുൻസിപ്പാലിറ്റിയുടെ അധീനതയിലുള്ള ഈ റോഡിന്റെ ശോചനീയാവസ്ഥ ഉടനെ പരിഹരിക്കണം എന്നാണ് നാട്ടുക്കാരുടെയും യാത്രക്കാരുടെയും ആവശ്യം.
………………………………………..

കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക

പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/HVttgTxHYWILR97GONuytr

®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *