
Perinthalmanna Radio
Date: 09-12-2024
അങ്ങാടിപ്പുറം: പാസഞ്ചര്‍ – മെമു ട്രെയിനുകളുടെ നമ്പരുകളില്‍ മാറ്റം വരുത്താനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ. കൊവിഡ് കാലത്ത് പാസഞ്ചര്‍ – മെമു ട്രെയിനുകള്‍ റദ്ദാക്കി അണ് റിസര്‍വ്ഡ് എക്സ്പ്രസ് ട്രെയിനുകളായാണ് ഓടിച്ചിരുന്നത്. 0, 1 എന്നീ നമ്പരുകളില്‍ തുടങ്ങുന്ന രീതിയിലായിരുന്നു ഈ ട്രെയിനുകളുടെ നമ്പരുകള്‍ ക്രമീകരിച്ചിരുന്നത്. ഇത് ഒഴിവാക്കി പഴയ നമ്പരുകള്‍ പുനഃസ്ഥാപിക്കാനാണ് റെയില്‍വേ മന്ത്രാലയത്തിന്റെ തീരുമാനം. ഇനി പാസഞ്ചര്‍ ട്രെയിനുകളുടെ നമ്പരുകള്‍ 5ല്‍ ആയിരിക്കും ആരംഭിക്കുക. മെമു ട്രെയിനുകളുടെ നമ്പര്‍ 6ല്‍ തുടങ്ങും. അടുത്ത ജനുവരി മുതല്‍ ഇതു പ്രാബല്യത്തില്‍വരുമെന്നും റെയില്‍വേ അറിയിച്ചു.
പുതു വര്‍ഷത്തില്‍ രാജ്യത്ത് റെയില്‍വേയുടെ പുതിയ ടൈംടേബിള്‍ നിലവില്‍ വരും. അതിന്റെ ഭാഗമായാണ് ഈ പരിഷ്കാരവും. കൊവിഡ് കാലയളവില്‍ സര്‍വിസ് നടത്തിയ 0, 1 എന്നീ നമ്പരുകളില്‍ തുടങ്ങുന്ന പാസഞ്ചര്‍, മെമു ട്രെയിനുകളുടെ മിനിമം ടിക്കറ്റ് ചാര്‍ജ് 10 രൂപയില്‍ നിന്ന് 30 ആയി ഉയര്‍ത്തിയിരുന്നു. കുറച്ച് മാസങ്ങള്‍ക്ക് മുമ്പാണ് പൂജ്യത്തില്‍ ആരംഭിക്കുന്ന നമ്പരുകളുള്ള പാസഞ്ചര്‍ – മെമു ട്രെയിനുകളുടെ മിനിമം നിരക്ക് 10 രൂപയായി കുറച്ചത്. നമ്പരുകള്‍ മാറ്റിയിരുന്നില്ല. ഒന്നില്‍ ആരംഭിക്കുന്ന പാസഞ്ചര്‍-മെമു ട്രെയിനുകളുടെ മിനിമം നിരക്ക് ഇപ്പോഴും 30 രൂപയാണ്. നമ്പരുകള്‍ മാറുമ്പോള്‍ ഇവയുടെ മിനിമം നിരക്ക് പഴയതുപോലെ 10 രൂപയാക്കി കുറയ്ക്കുമോ എന്ന കാര്യത്തില്‍ റെയില്‍വേയുടെ ഭാഗത്തു നിന്ന് ഇതുവരെ അറിയിപ്പുകള് ഒന്നും വന്നിട്ടില്ല.
നിലമ്പൂർ- ഷൊർണ്ണൂർ പാതയില്‍ സര്‍വിസ് നടത്തുന്ന പാസഞ്ചര്‍ ട്രെയിനുകളുടെ മാറുന്ന നമ്പരുകള്‍ ചുവടെ – ബ്രാക്കറ്റില്‍ ഇപ്പോഴുള്ള നമ്പര്‍ (നമ്പര്‍, ട്രെയിനിന് നിലവിലുള്ള നമ്പര്‍ എന്ന ക്രമത്തില്‍)
1. 56322 നിലമ്പൂര്‍ റോഡ് – ഷൊര്‍ണൂര്‍ (06466)
2. 56323 ഷൊര്‍ണൂര്‍ – നിലമ്പൂര്‍ റോഡ് (06467)
3. 56607 പാലക്കാട് – നിലമ്പൂര്‍ റോഡ് (06471)
4. 56608 നിലമ്പൂര്‍ റോഡ് – പാലക്കാട് (06464)
5. 56609 ഷൊര്‍ണൂര്‍ – നിലമ്പൂര്‍ റോഡ് (06465)
6. 56610 നിലമ്പൂര്‍ റോഡ് – ഷൊര്‍ണൂര്‍ (06468)
7. 56611 ഷൊര്‍ണൂര്‍ – നിലമ്പൂര്‍ റോഡ് (06473)
8. 56612 നിലമ്പൂര്‍ റോഡ് – ഷൊര്‍ണൂര്‍ (06470)
9. 56613 ഷൊര്‍ണൂര്‍ – നിലമ്പൂര്‍ റോഡ് (06475)
10. 56614 നിലമ്പൂര്‍ റോഡ് – ഷൊര്‍ണൂര്‍ (06474)
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/HVttgTxHYWILR97GONuytr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
