ആദ്യഘട്ട വോട്ടെടുപ്പ് അവസാനിച്ചു, 70 ശതമാനത്തിലേറെ പോളിങ്

Share to


Perinthalmanna Radio
Date: 09-12-2025

തിരുവനന്തപുരം : തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ 7 ജില്ലകളിൽ വോട്ടെടുപ്പ് സമയം അവസാനിച്ചു. വൈകീട്ട് 6 മണി വരെയായിരുന്നു പോളിങ് സമയം. വരിയിലുണ്ടായിരുന്നവർക്ക് ഈ സമയം കഴിഞ്ഞും വോട്ട് ചെയ്യാൻ അവസരം നൽകി. 6.30നുള്ള കണക്ക് പ്രകാരം 70.28 ശതമാനമാണ് പോളിങ്. ഏറ്റവും കൂടുതൽ പോളിങ് എറണാകുളത്താണ് (73.96%). കുറവ് പോളിങ് പത്തനംതിട്ടയിലാണ് (66.35%). തിരുവനന്തപുരം (66.53%), കൊല്ലം (69.08%), കോട്ടയം (70.33%), ഇടുക്കി (70.98%), ആലപ്പുഴ (73.32%) എന്നിങ്ങനെയാണ് ജില്ലാ അടിസ്ഥാനത്തിലെ പോളിങ്. ഡിസംബർ 11ന് രണ്ടാംഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്ന 7 ജില്ലകളിൽ ഇന്ന് പരസ്യപ്രചാരണം സമാപിച്ചു. വിവിധ കേന്ദ്രങ്ങളിൽ പ്രവർത്തകർ കലാശക്കൊട്ട് ആവേശകരമാക്കി.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/IbXFMLBaqir9pII6VKVLor?mode=wwt
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *