കേരളത്തിലെ ചെറുകിട വ്യാപാരികൾ ഫെബ്രുവരി 15-ന് കടകൾ അടച്ചിടും

Share to

Perinthalmanna Radio
Date: 10-01-2024

കേരളത്തിലെ ചെറുകിട വ്യാപാരികൾ ഫെബ്രുവരി 15-ന് കടകൾ അടച്ചിട്ട് പ്രതിഷേധിക്കും. കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടേതാണ് തീരുമാനം. ചെറുകിട വ്യാപാരികളുടെ വിവിധ പ്രശ്‌നങ്ങൾ ഉയർത്തിക്കാട്ടിയാണ് പ്രതിഷേധം. ഈ മാസം 29 ന് കാസർകോട് നിന്നും വ്യാപാര സംരക്ഷണയാത്ര തുടങ്ങും. ഫെബ്രുവരി 15 ന് യാത്ര തിരുവനന്തപുരത്തെത്തും. അഞ്ച് ലക്ഷം പേരുടെ ഒപ്പ് ശേഖരിക്കും. മാലിന്യ സംസ്കരണം, വാറ്റ് നോട്ടീസ് ഉൾപ്പടെയുള്ള കാര്യങ്ങളിൽ വ്യാപാരികളെ ബുദ്ധിമുട്ടിക്കുന്ന വിഷയങ്ങൾ ഉയർത്തിക്കാട്ടും എന്നാണ് വിവരം.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *