
Perinthalmanna Radio
Date: 10-01-2025
അങ്ങാടിപ്പുറം : പാലക്കാട് ഡിവിഷണൽ റെയിൽവേ മാനേജർ അരുൺകുമാർ ചതുർവേദി അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷൻ സന്ദർശിച്ചു. അമൃത് ഭാരത് സ്റ്റേഷൻ പ്രവർത്തനങ്ങൾ പരിശോധിക്കുന്ന പതിവ് സന്ദർശനത്തിന്റെ ഭാഗമായാണ് ഷൊർണൂർ- നിലമ്പൂർ പാതയിലെ സ്റ്റേഷനുകളിൽ പാലക്കാട് ഡിവിഷനിലെ ഉന്നതോ ഉദ്യോഗസ്ഥ സംഘം അങ്ങാടിപ്പുറത്ത് എത്തിയത്. അങ്ങാടിപ്പുറം അമൃത് സ്റ്റേഷനാക്കി ഉയർത്തുന്നതിന്റെ ഭാഗമായി നടക്കുന്ന വികസന പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണെന്നും താമസിയാതെ പൂർത്തിയാക്കാൻ സാധിക്കുമെന്ന പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
മേലാറ്റൂർ സ്റ്റേഷനിലെ ക്രാസിങ് സ്റ്റേഷന്റെ നിർമ്മാണ പ്രവർത്തനങ്ങളും അദ്ദേഹം പരിശോധിച്ചു. അഡിഷണൽ ഡിവിഷണൽ റെയിൽവേ മാനേജർ ജയകൃഷ്ണൻ, സീനിയർ ഡിവിഷണൽ ഓപ്പറേഷൻ മാനേജർ വാസുദേവൻ, സീനിയർ ഡിവിഷണൽ കൊമേഷ്യൽ മാനേജർ അരുൺ തോമസ്, സീനിയർ ഇലക്‌ട്രിക്കൽ എൻജിനീയർ സന്ദീപ് ജോസഫ്, സീനിയർ ഡിവിഷണൽ എൻജിനിയറിങ് കോഡിനേഷൻ മാനേജർ മുഹമ്മദ് ഇസ്‍ലം എന്നിവരും മറ്റ് റെയിൽവേ ഉദ്യോഗസ്ഥരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/G1EZoPPO7BGKJcREbdUair
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
