
Perinthalmanna Radio
Date: 10-01-2026
പെരിന്തല്‍മണ്ണ: തമിഴ്നാട്ടില്‍ നിന്ന് മിനി ബസില്‍ രേഖകളില്ലാതെ കടത്തിയ 40 ലക്ഷം രൂപയുമായി മൂന്ന് പേർ പിടിയില്‍. മലപ്പുറം ചട്ടിപ്പറന്പ് സ്വദേശികളായ പുളിക്കല്‍ വീട്ടില്‍ മുഹമ്മദ് ശരീഫ് (33), ചക്കിക്കല് തൊടി അനസ് അഹമ്മദ് (28), കരുവാൻതൊടി മുഹമ്മദ് മഷ്ഹൂദ് (25) എന്നിവരാണ് പിടിയിലായത്.
പാതാക്കര തണ്ണീർപ്പന്തലില്‍ നടത്തിയ വാഹന പരിശോധനയിലാണ് സംഘം കുഴല്‍പണവുമായി കുടുങ്ങിയത്. ജില്ലാ പോലീസ് മേധാവി ആർ.വിശ്വനാഥിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന. പെരിന്തല്‍മണ്ണ ഡിവൈസ്പി എ.പ്രേംജിത്ത്, ഇൻസ്പെക്ടർ സുമേഷ് സുധാകരൻ, എസ്ഐ ജിതിൻവാസ്, ഡാൻസാഫ് അംഗങ്ങള്‍ എന്നിവരാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
